ഓസ്റ്റിന്‍ പി.ഡി.എം ധ്യാനകേന്ദ്രത്തില്‍ ഫാ. സാംസണ്‍ മണ്ണൂര്‍ നയിക്കുന്ന ജീവിത നവീകരണ ധ്യാനം  15,16,17 തീയതികളില്‍

 
life renewel

ടെക്‌സാസ: ബഹുമാനപ്പെട്ട സേവ്യര്‍ ഖാന്‍ വട്ടായില്‍ നേതൃത്വം കൊടുക്കുന്ന അമേരിക്കയിലെ ടെക്‌സസ് സംസ്ഥാനത്തുള്ള ഓസ്റ്റിനില്‍ പ്രവര്‍ത്തിക്കുന്ന പി.ഡി.എം. ധ്യാന കേന്ദ്രത്തില്‍ എല്ലാ മാസവും വിവിധങ്ങളായ ധ്യാനങ്ങള്‍ വിജയകരമായി നടന്നുവരുന്നു.

ഈ മാസം ഓഗസ്റ്റ് 15,16,17 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കുന്ന 3 ദിവസത്തെ ജീവിത നവീകരണ ധ്യാനത്തിന് നേതൃത്വം കൊടുക്കുന്നത് അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സാംസണ്‍ മണ്ണൂര്‍ ആണ്.

ഈ ധ്യാനത്തില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്നവര്‍ക്കുള്ള താമസത്തിനും ഭക്ഷണത്തിനും അതിവിപുലമായ സൗകര്യങ്ങളാണ് ഓസ്റ്റിന്‍ പി.ഡി.എം റിന്യൂവല്‍ സെന്ററില്‍ ഒരുക്കിയിരിക്കുന്നത്. ഈമാസം 15-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം ആരംഭിക്കുന്ന ധ്യാനം 17-ാം തീയതി ഞായറാഴ്ച വൈകുന്നേരം സമാപിക്കും.

ഈ കുടുംബ നവീകരണ ധ്യാനത്തില്‍ ജപമാല അര്‍പ്പണം, വചനപ്രഘോഷണം, ദൈവസ്തുതിപ്പുകള്‍, വിശുദ്ധ കുര്‍ബാന, വിടുതല്‍ ശുശ്രൂഷകള്‍, വെഞ്ചരിപ്പ് ശുശ്രൂഷകള്‍, പരിശുദ്ധ കുര്‍ബാനയുടെ ആരാധന തുടങ്ങി നിരവധി ശുശ്രൂഷകള്‍ ഉണ്ടായിരിക്കുന്നതാണ്. കുമ്പസാരത്തിനും, സ്പിരിച്വല്‍ ഷെയറിംഗിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രത്യേക ഇംഗ്ലീഷ് സെഷനും ഉണ്ടായിരിക്കും.

ഈമാസത്തെ ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫ്‌ളെയറില്‍ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ (8327581080, 4086434988, 4254432640) വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ്. ഈ മാസത്തെ ധ്യാനത്തില്‍ പങ്കെടുക്കാന്‍ കൂടുതല്‍ കുടുംബങ്ങള്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് കോര്‍ഡിനേറ്റര്‍ ബ്രദര്‍ ഫെലിക്‌സ് ജേക്കബ് അറിയിച്ചു. 

Tags

Share this story

From Around the Web