കോംഗോയിലെ എന്‍ടോയോ പട്ടണത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ 64 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു
Sep 18, 2025, 20:33 IST

കിന്‍ഷാസ/ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ: കോംഗോയിലെ എന്‍ടോയോ പട്ടണത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ 64 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു.
നോര്‍ത്ത് കിവു പ്രവിശ്യയിലെ സാന്‍ ജോസ് ഡി മംഗുരെഡ്ജിപ ഇടവകയില്‍, ഇസ്ലാമിക് സ്റ്റേറ്റിന്റെ സഖ്യകക്ഷിയായ ജിഹാദിസ്റ്റ് ഗ്രൂപ്പായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ് സാണ് ആക്രമണം നടത്തിയതെന്ന് പൊന്തിഫിക്കല്‍ സന്നദ്ധസംഘടനയായ എയ്ഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്(എസിഎന്‍) റിപ്പോര്‍ട്ട് ചെയ്തു.
ഇടവകയില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന വിശ്വാസികളെയാണ് തോക്കുകളും ചുറ്റികകളും ഉപയോഗിച്ച് ഭീകരര്‍ ആക്രമിച്ചത്.