നൈജീരിയയില്‍ സായുധസംഘത്തിന്റെ ആക്രമണത്തില്‍ കുട്ടികളടക്കം 30 പേര്‍ കൊല്ലപ്പെട്ടു

 
NIGERIYA


നൈജീരിയ:നൈജീരിയയിലെ വടക്കുപടിഞ്ഞാറന്‍ കടുന സംസ്ഥാനത്ത് സായുധ സംഘം നടത്തിയ ക്രൂരമായ ആക്രമണത്തില്‍ എട്ട് കുട്ടികളടക്കം 30 പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. 

കൗരു പ്രാദേശിക ഭരണമേഖലയിലെ നരിഡോണ്‍ ഗ്രാമത്തിലേക്ക് അര്‍ദ്ധരാത്രിയോടെ ഇരച്ചെത്തിയ അക്രമിസംഘം ഗ്രാമവാസികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ചിലരെ കഴുത്തറുത്ത് കൊലപ്പെടുത്തിയതായും നാട്ടുകാര്‍ പറഞ്ഞു.

സ്ത്രീകളും കുട്ടികളും വയോധികരുമാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും. ആക്രമണത്തില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

വെടിവെപ്പ് നടത്തിയ അക്രമികള്‍ ഗ്രാമത്തിലെ നിരവധി വീടുകള്‍ക്ക് തീയിട്ട ശേഷം കടന്നു കളയുകയായിരുന്നു. 

എന്നാല്‍, ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കു ശേഷമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.


അതേസമയം നൈജീരിയയുടെ വടക്കുപടിഞ്ഞാറന്‍, വടക്കുമധ്യ ഭാഗങ്ങളില്‍ സായുധ സംഘങ്ങളുടെയും ക്രിമിനല്‍ ഗ്രൂപ്പുകളുടെയും ആക്രമണങ്ങള്‍ വലിയ സുരക്ഷാ ഭീഷണി ഉയര്‍ത്തുകയാണ്. 

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ ലഭ്യമാക്കുമെന്ന് കടുന സംസ്ഥാന പൊലീസ് വക്താവ് മന്‍സൂര്‍ ഹസന്‍ അറിയിച്ചു.

Tags

Share this story

From Around the Web