ഏഷ്യയിലെ ഏറ്റവും വലിയ 'പിയാത്ത' ശില്‍പ്പം പുല്ലുവിളയില്‍

 
PIYATHA SHILPPAM

വിഴിഞ്ഞം: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ 'പിയാത്ത' ശില്‍പ്പം തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം പുല്ലുവിള തീരത്ത് അനാശ്ചാദനം ചെയ്തു. ലോകപ്രശസ്ത ശില്‍പി മൈക്കലാഞ്ചലോയാണ് കുരിശിലേറ്റപ്പെട്ട യേശുക്രിസ്തുവിന്റെ ചേതനയറ്റ ശരീരം മടിയില്‍ കിടത്തി നോക്കുന്ന കന്യാമറിയത്തിന്റെ രൂപമുള്ള പിയാത്ത ശില്‍പം ആദ്യമായി നിര്‍മ്മിച്ചത്. 

ഇതിന്റെ പകര്‍പ്പാണ് സെന്റ് ജേക്കബ് ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിലാണ് പുല്ലുവിള തീരത്ത് ശില്‍പം സ്ഥാപിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ പിയാത്ത ശില്‍പ്പങ്ങളിലൊന്നാണിത്.

തറയില്‍നിന്നു പത്തടി ഉയരത്തില്‍ തീര്‍ത്ത പ്ലാറ്റ്‌ഫോമിനു മുകളില്‍ ക്രിസ്തുവിന്റെ ജീവചക്രം കണക്കാക്കി 33 അടിപൊക്കത്തില്‍ നിര്‍മിച്ച ശില്പം, കുരിശിന്റെ ഉയരം ഉള്‍പ്പെടെ 70 അടിയിലാണ് പിയാത്തയുടെ നില്‍പ്പ്. 

ശില്പത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി.സതീശന്‍ നിര്‍വഹിച്ചു. പുല്ലുവിളയെ ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കുമെന്നും അടുത്ത ബജറ്റില്‍ ഇതിനു വേണ്ട തുക അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 മികച്ച ആര്‍കിടെക്ടിനെ ചുമതലപ്പെടുത്തി പുല്ലുവിള ടൂറിസം കേന്ദ്രമാക്കുന്നതുമായി ബന്ധപ്പെട്ട ഡിപിആര്‍ തയാറാക്കുമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കി.

ജനത്തിന്റെ ജീവിത നിലവാരം കൂടി ഉയര്‍ത്തുന്ന തരത്തിലുള്ള പദ്ധതിയായിരിക്കും വിഭാവന ചെയ്യുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ് അധ്യക്ഷനായി.


 എം.വിന്‍സെന്റ് എംഎല്‍എ, പുല്ലുവിള ഫൊറോന വികാരി മോണ്‍. വൈ. ഡൈസന്‍, ഇടവക വികാരി ഫാ. എസ്.ബി. ആന്റണി, കരുംകുളം പഞ്ചായത്ത് പ്രസിഡന്റ് പുഷ്പം വിന്‍സന്റ്, സെക്രട്ടറി സ്റ്റെല്ലസ് ഫ്രാന്‍സിസ് തുട ങ്ങിയവര്‍ പ്രസംഗിച്ചു.


 

Tags

Share this story

From Around the Web