സര്‍ക്കാരിനെതിരായ സമരം ശക്തമാക്കാന്‍ ആശാവര്‍ക്കര്‍മാര്‍ : സംസ്ഥാനതൊട്ടാകെ ആയിരം പ്രതിഷേധ സദസ്സുകള്‍ സംഘടിപ്പിക്കും. 27 ഇന ആവശ്യങ്ങള്‍ സമരസമിതി മുന്നോട്ടുവച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം ശക്തമാക്കാന്‍ ആശവര്‍ക്കര്‍മാര്‍. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ 1000 പ്രതിഷേധ സദസ്സുകള്‍ നടത്താനാണ് തീരുമാനം. സെക്രട്ടറിയേറ്റ് പടിക്കലില്‍ തുടരുന്ന അനിശ്ചിതകാല രാപകല്‍ സമരം 141 ആം ദിവസത്തിലേക്ക് കടന്നു.
സമരക്കാരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച ഹരിത വി കുമാര്‍ കമ്മിറ്റി ഇന്ന് സമര സമിതി നേതാക്കളില്‍ നിന്ന് വിവരങ്ങള്‍ തേടി. 27 ഇന ആവശ്യങ്ങളാണ് സമരസമിതി മുന്നോട്ട് വെച്ചത്.
കമ്മിറ്റി വേഗത്തില്‍ റിപ്പോട്ട് സമര്‍പ്പിക്കുമെന്നും സമരം നിര്‍ത്തണമെന്നും കമ്മിറ്റി അധ്യക്ഷ സമര സമിതി നേതാക്കളോട് ആവശ്യപ്പെടെങ്കിലും സമരം നിര്‍ത്താനാവില്ലെന്ന് നേതാക്കളായ എംഎ ബിന്ദു, എസ് മിനി അടക്കമുള്ള നേതാക്കള്‍ അറിയിച്ചു.