സി.എസ്.ഐ ലോ കോളേജ് കാന്റീൻ ആശാഭവൻ ഏറ്റെടുത്തു പ്രവർത്തനം ആരംഭിച്ചു
Jun 7, 2026, 19:33 IST
സി. എസ്. ഐ ലോ (LAW) കോളേജ് കാന്റീൻ ഈ അദ്ധ്യയന വർഷം മുതൽ അതേ കാമ്പസ്സിൽ പ്രവർത്തിക്കുന്ന ആശാഭവൻ ഏറ്റെടുത്തു നടത്തുകയാണ്.
അതിൻ്റെ ഔപചാരിക ഉദ്ഘാടനം അഭിവന്ദ്യ ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ നിർവഹിച്ചു. രുചികരമായ സ്നാക്‌സും, കാപ്പിയും, ചായയും ഉച്ച ഭക്ഷണവും ഇനി മുതൽ കാൻ്റീനിൽ ലഭിക്കും.
കൺവീനർ സജീന കോശിയുടെ നേതൃത്വത്തിലാണ് കാൻ്റീൻ പ്രവർത്തിക്കുക.
ലോ കോളേജ് പ്രിൻസിപ്പൽ ഡോ. ജോർജ് ജോസഫ്, ബർസാർ കോശി എബ്രഹാം, വൈസ് പ്രിൻസിപ്പൽ അഡ്വ. ജെയ്സി കരിങ്ങാട്ടിൽ, സ്ത്രീജനസംഖ്യം പ്രസിഡന്റ് ഡോ. ജെസ്സി സാറാ കോശി, ആനി കോശി, ജയ അനു തോമസ്, ഷൈനി തോമസ്, ഡയറക്ടർ അനു നൈനാൻ, ഹെഡ്മിസ്ട്രസ് സുനു സാറ ജോൺ, വിദ്യാർത്ഥികൾ തുടങ്ങി നിരവധി പേർ പ്രസ്തുത യോഗത്തിൽ സന്നിഹിതരായിരുന്നു.
ആശാഭവനിലെ മുതിർന്ന വിദ്യാർത്ഥികൾക്ക് ഒരു പരിശീലനം കൂടി ആണ് കാൻ്റീൻ പ്രവർത്തനം.