ഒരു മുറം പച്ചക്കറി പദ്ധതിയുമായി ആശാഭവന്‍ സ്പെഷ്യല്‍ സ്‌കൂള്‍
Jul 5, 2025, 18:26 IST

ചങ്ങനാശേരി: ഒരു മുറം പച്ചക്കറി പദ്ധതിയുമായി ചങ്ങനാശേരി ആശാഭവന്‍ സ്പെഷ്യല്‍ സ്‌കൂള്‍. വാഴപ്പള്ളി ഗ്രാമപഞ്ചായത്തും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തും വാഴപ്പള്ളി കൃഷിഭവനും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ആശാഭവന്‍ ഡയറക്ടര്‍ ഫാ. സോണി മുണ്ടുനടക്കല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വര്‍ഗീസ് ആന്റണി, കൃഷി ഓഫീസര്‍ ബോണി സിറിയക്, സിസ്റ്റര്‍ ജൂലിയറ്റ്, സിസ്റ്റര്‍ റോജി, ജിജി കാലായില്‍ എന്നിവര്‍ പ്രസംഗിച്ചു