രാജ്യത്ത് വിദ്യാഭ്യാസ തലം ഉയരുന്തോറും സ്‌കൂളുകളുടെയും വിദ്യാര്‍ഥികളുടെയും എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തുന്നതായി പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട്

 
CLASS ROOM



ന്യൂഡല്‍ഹി: രാജ്യത്ത് വിദ്യാഭ്യാസ തലം ഉയരുന്തോറും സ്‌കൂളുകളുടെയും വിദ്യാര്‍ഥികളുടെയും എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തുന്നതായി പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട്. 


ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് രാജ്യത്തെ ഏകദേശം 73 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിക്കുന്നതായി പബ്ലിക് എസ്റ്റിമേറ്റ്‌സ് കമ്മിറ്റി (202627) ചൂണ്ടിക്കാട്ടി. പതിനെട്ടാം ലോകസഭയുടെ പത്താം റിപ്പോര്‍ട്ടാണ് ബുധനാഴ്ച സഭയില്‍ സമര്‍പ്പിച്ചത്.

യു.ഡി.ഐ.എസ്.ഇ 2024-25 കണക്കുകള്‍ പ്രകാരം സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് മേഖലകളിലെ ആകെ 10,92,671 സ്‌കൂളുകളില്‍ ഭൂരിഭാഗവും പ്രൈമറി തലത്തിലുള്ളവ മാത്രമാണ്:


•    പ്രൈമറി സ്‌കൂളുകള്‍: 9,11,032
•    അപ്പര്‍ പ്രൈമറി സ്‌കൂളുകള്‍: 4,12,805
•    സെക്കന്‍ഡറി സ്‌കൂളുകള്‍: 1,61,808
•    ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍: 90,866
വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം:
•    പ്രൈമറി (15 ക്ലാസുകള്‍): 6.18 കോടി വിദ്യാര്‍ത്ഥികള്‍
•    അപ്പര്‍ പ്രൈമറി (68 ക്ലാസുകള്‍): 4.08 കോടി
•    സെക്കന്‍ഡറി (910 ക്ലാസുകള്‍): 2.36 കോടി
•    ഹയര്‍ സെക്കന്‍ഡറി (1112 ക്ലാസുകള്‍): 1.64 കോടി

ഉയര്‍ന്ന ക്ലാസുകളിലേക്ക് എത്തുമ്പോള്‍ വിദ്യാര്‍ഥികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് ആശങ്കാജനകമാണെന്ന് സമിതി വിലയിരുത്തി. 

നിലവിലുള്ള പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളെ ഹയര്‍ സെക്കന്‍ഡറി തലത്തിലേക്ക് ഉയര്‍ത്താന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം മുന്‍കൈ എടുക്കണം. 

കൂടുതല്‍ സ്‌കൂളുകള്‍ ആരംഭിക്കുന്നതിന് സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ചേര്‍ന്ന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


രാജ്യത്തെ പകുതിയിലധികം സ്‌കൂളുകളിലും ഭിന്നശേഷി സൗഹൃദ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പാര്‍ലമെന്ററി സമിതി ചൂണ്ടിക്കാട്ടി.

•    അടിസ്ഥാന സൗകര്യങ്ങള്‍: ആകെയുള്ള 14,71,437 സ്‌കൂളുകളില്‍ 5,23,143 സ്‌കൂളുകളില്‍ മാത്രമാണ് ഭിന്നശേഷി സൗഹൃദ ടോയ്ലറ്റുകളുള്ളത്. റാമ്പുകളും ഹാന്‍ഡ് റെയിലുകളും ലഭ്യമായത് 8,08,466 സ്‌കൂളുകളില്‍ മാത്രമാണ്.


•    ബജറ്റ് വിനിയോഗത്തിലെ വീഴ്ച: 2024-25 വര്‍ഷത്തില്‍ 186 ഭിന്നശേഷി സൗഹൃദ ടോയ്ലറ്റുകള്‍ നിര്‍മ്മിക്കുന്നതിനായി 482 ലക്ഷം രൂപ വകയിരുത്തിയെങ്കിലും 2.60 ലക്ഷം രൂപ മാത്രമാണ് ചെലവഴിച്ചത്.

•    സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍: സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരെ നിയമിക്കുന്നതിന് അനുവദിച്ച 962 ലക്ഷം രൂപയുടെ ഗ്രാന്റില്‍ 80.50 ലക്ഷം രൂപ മാത്രമാണ് വിനിയോഗിച്ചത്.

Tags

Share this story

From Around the Web