ആഭ്യന്തര യുദ്ധം മൂന്നാം വർഷം പൂർത്തിയാക്കുമ്പോൾ സുഡാനിൽ ഊർജ്ജ പ്രതിസന്ധി അതിരൂക്ഷമാകുന്നു
ആഭ്യന്തര യുദ്ധം മൂന്നാം വർഷം പൂർത്തിയാക്കുമ്പോൾ സുഡാനിൽ ഊർജ്ജ പ്രതിസന്ധി അതിരൂക്ഷമാകുന്നു. രാജ്യത്തെ വൈദ്യുതി നിലയങ്ങളും റിഫൈനറികളും തകർന്നതോടെ ജനജീവിതം പൂർണ്ണമായും ഇരുട്ടിലായി.
വിദ്യാർത്ഥികൾ മെഴുകുതിരി വെളിച്ചത്തിൽ പഠിക്കാൻ നിർബന്ധിതരാകുമ്പോൾ, ഓരോ തുള്ളി ഇന്ധനത്തിനുമായി ജനങ്ങൾ കിലോമീറ്ററുകളോളം അലയുന്ന ദയനീയ കാഴ്ചയാണ് ഇന്ന് സുഡാനിൽ
വൈദ്യുതി വിതരണം നിലച്ചതോടെ രാത്രികാലങ്ങളിൽ പഠിക്കാനായി വിദ്യാർത്ഥികൾക്ക് മെഴുകുതിരികളെയും മണ്ണെണ്ണ വിളക്കുകളെയും ആശ്രയിക്കേണ്ടി വരുന്നു. ഇന്റർനെറ്റ് സംവിധാനങ്ങളും ചാർജിംഗ് സൗകര്യങ്ങളും ഇല്ലാത്തത് വിദ്യാഭ്യാസ മേഖലയെ അപ്പാടെ തകർത്തു. പ്രധാന റിഫൈനറികൾ ആക്രമിക്കപ്പെട്ടതോടെ ഇന്ധനവില കുതിച്ചുയർന്നു.
പ്രവർത്തിക്കുന്ന ചുരുക്കം ചില പെട്രോൾ പമ്പുകൾക്ക് മുന്നിൽ ദിവസങ്ങളോളമാണ് വാഹനങ്ങൾ വരിനിൽക്കുന്നത്. ഇന്ധനം കിട്ടുമോ എന്നറിയാൻ ഓരോ പമ്പിലേക്കും നിരന്തരം യാത്രകൾ ചെയ്യേണ്ട അവസ്ഥയിലാണ് വാഹന ഉടമകൾ.
പാചകവാതക സിലിണ്ടറുകൾ കിട്ടാക്കനിയായതും ഭക്ഷണസാധനങ്ങളുടെ വില വർദ്ധിച്ചതും പല കുടുംബങ്ങളെയും വിറക് അടുപ്പുകളിലേക്ക് മാറാൻ നിർബന്ധിതരാക്കി.