സഭ എന്ന നിലയിൽ ജീവന്റെ വചനത്തിന്റെ വക്താക്കളാകണം: പാപ്പാ

 
Tyu

പരിസ്ഥിതി മലിനീകരണത്തിന് ഇരകളായവരുടെ കുടുംബാംഗങ്ങൾ അനുഭവിക്കുന്ന തീരാവേദനയിൽ, അവരോടൊപ്പം താനും ഉണ്ടെന്ന ഉറപ്പുനൽകിക്കൊണ്ടാണ്, ലിയോ പതിനാലാമൻ പാപ്പാ, മെയ് മാസം ഇരുപത്തിമൂന്നാം തീയതി, ശനിയാഴ്ച്ച, ഇറ്റലിയിലെ അച്ചേറയിലേക്ക് നടത്തിയ സന്ദർശന വേളയിൽ, സ്വർഗ്ഗാരോപിത മാതാവിന്റെ നാമത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിൽ, മെത്രാന്മാർ, വൈദികർ, സമർപ്പിതർ, പരിസ്ഥിതി മലിനീകരണത്തിന് ഇരകളായവരുടെ കുടുംബാംഗങ്ങൾ എന്നിവരുമായുള്ള കൂടിക്കാഴ്ചാവേളയിൽ നൽകിയ സന്ദേശം ആരംഭിച്ചത്.

സ്വാഭാവികവും സാമൂഹികവുമായ ചുറ്റുപാടിനെ വിഷലിപ്തമാക്കിയ ഇരുണ്ട താൽപ്പര്യങ്ങളുടെ അതിപ്രസരവും, പൊതുനന്മയോടുള്ള നിസ്സംഗതയും കാരണം സൃഷ്ടിയുടെയും ദരിദ്രരുടെയും നിലവിളി എന്നത്തേക്കാളും അധികരിച്ചിരിക്കുന്നുവെന്നു പറഞ്ഞ പാപ്പാ, ഈ നിലവിളി മാനസാന്തരം ആവശ്യപ്പെടുന്നുവെന്നു ചൂണ്ടിക്കാട്ടി. തിന്മയ്‌ക്കെതിരെ പ്രതികരിക്കുന്നവരോടുള്ള തന്റെ നന്ദിയും പാപ്പാ അറിയിച്ചു. ഒരുകാലത്ത് വളരെ മനോഹരമായിരുന്ന ഒരു പ്രദേശമായിരുന്നു അച്ചേറ എന്നും, എന്നാൽ ഇന്ന് അതിന്റെ അവസ്ഥയോട്, രണ്ടു തരത്തിൽ പ്രതികരിക്കുവാൻ നമ്മെ ക്ഷണിക്കുന്നുവെന്നും പറഞ്ഞ പാപ്പാ, അതിൽ ഒന്ന് ഉത്തരവാദിത്വത്തിന്റെയും, രണ്ട്  നിസ്സംഗതയുടേതുമാണെന്നും കൂട്ടിച്ചേർത്തു.

"മനുഷ്യപുത്രാ, ഈ അസ്ഥികൾക്ക് വീണ്ടും ജീവിക്കാൻ കഴിയുമോ?" എന്ന് കർത്താവ് എസെക്കിയേൽ പ്രവാചകനോട് ചോദിച്ച ചോദ്യം, ഇന്ന് നമ്മോടും ചോദിക്കുന്നുവെന്നും, ഇവിടെ ദൈവവചനത്തിൽ വിശ്വസിച്ചുകൊണ്ട്, എല്ലാം ദൈവത്തിനു സാധിക്കും എന്നത് ഊട്ടിയുറപ്പിക്കണമെന്നും പാപ്പാ പറഞ്ഞു. സുവിശേഷം ജീവിതത്തെ പ്രകാശിപ്പിക്കുകയും പരിവർത്തനം ചെയ്യുകയും ചെയ്യുന്നുവെന്നും, അതിനാൽ അവരുമായി  യോജിച്ചു പ്രവർത്തിക്കണമെന്നും, വിവിധ രേഖകളെ ആസ്പദമാക്കിക്കൊണ്ട് പാപ്പാ പറഞ്ഞു.

ഒരുമിച്ച് പ്രവർത്തിക്കാനുള്ള സന്നദ്ധതയും, വിദ്യാഭ്യാസത്തോടുള്ള. ആഗ്രഹവും, ജോലിയിലെ സത്യസന്ധതയും,  അധികാരത്തിന്റെയും സമ്പത്തിന്റെയും ന്യായമായ പങ്കുവയ്ക്കലും, അപരനോടുള്ള ബഹുമാനവുമെല്ലാം കർത്താവിന്റെ ചോദ്യങ്ങൾക്ക് വിഷയമാകുമെന്നും, അതിനാൽ അവയ്ക്ക് ഉത്തരം നൽകുവാൻ നാം ബാധ്യസ്ഥരാണെന്നും പാപ്പാ ഓർമ്മപ്പെടുത്തി.

എന്നാൽ തകർച്ചയിൽ നിന്നുമുള്ള ഉയിർത്തെഴുനേൽപ്പിനു കാലം ആവശ്യമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. എന്നാൽ വിശ്വസിച്ചു മുൻപോട്ടു പോകുക എന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. സമാധാനത്തിന്റെ ഒരു "സൈന്യം" എഴുന്നേറ്റു നിന്ന് ഈ ദേശത്തിന്റെയും അതിന്റെ സമൂഹങ്ങളുടെയും മുറിവുകൾ സുഖപ്പെടുത്തുന്നത് കാണാൻ പരിശുദ്ധാത്മാവ് അച്ചേറ പ്രദേശത്തെ ആളുകളെ സഹായിക്കട്ടെയെന്നും  ആശംസിച്ചു. നീരസം ഒഴിവാക്കിക്കൊണ്ട്,  നീതി പ്രാവർത്തികമാക്കുന്ന ആദ്യത്തെയാളായി മാറുവാൻ ഓരോരുത്തരും പരിശ്രമിക്കണെമന്നും പാപ്പാ പറഞ്ഞു.

Tags

Share this story

From Around the Web