അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി കുറവിലങ്ങാട് ഇടവക 202 വനിതകളെ ആദരിക്കും.
കുറവിലങ്ങാട്: അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി ഇടവകയുടെ നേതൃത്വത്തില്‍ 'ദീപ്തി -2026'' എന്ന പ്രോഗ്രാമിലൂടെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വനിതകളെ നാളെ (ഞായര്‍ ) ആദരിക്കും.
ഇടവകയിലെ കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ആദരിക്കല്‍ നടക്കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ഇരുന്നൂറ്റിരണ്ട് വനിതകളെയാണ് യൂണിറ്റ് തലത്തില്‍ തെരഞ്ഞെടുത്ത് ആദരിക്കുന്നത്.
സംരംഭക രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയ വനിതകള്‍, വിവിധ അവാര്‍ഡ് നേട്ടങ്ങള്‍ സ്വന്തമാക്കിയവര്‍, ആരോഗ്യരംഗത്തും അധ്യാപക മേഖലയിലും സേവനം അനുഷ്ഠിക്കുന്നവരുള്‍പ്പെടെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയാണ് ധരിക്കുന്നത് .
100 വയസ്സിനു മുകളില്‍ പ്രായമുള്ള മേരിക്കുട്ടി സെബാസ്റ്റ്യന്‍ വെട്ടുകാട്ടില്‍, മറിയം കളര്‍ തൊട്ടിയില്‍ എന്നിവരടക്കം മുതിര്‍ന്ന വനിതകളും ആദരിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്.
സേവനത്തില്‍ നിന്നും വിരമിച്ചവര്‍ ഉള്‍പ്പെടെയുള്ള അധ്യാപകര്‍,വനിതാ കര്‍ഷകര്‍,വനിതാ ക്ഷീരകര്‍ഷകര്‍,മരങ്ങാട്ടുപള്ളി പഞ്ചായത്ത് പ്രസിഡണ്ട് ഗ്രേസിക്കുട്ടി എബ്രഹാം അടക്കമുള്ള വനിതാജനപ്രതിനിധികള്‍ ,മുന്‍ ജനപ്രതിനിധികള്‍ ,നാലിലധികം കുട്ടികളുള്ള അമ്മമാര്‍ ,നാട്ടുകാരിയായ അഡോറേഷന്‍ കോണ്‍വെന്റ് മദര്‍ സിസ്റ്റര്‍ അനില പുളിക്കേക്കര,പ്രമുഖ ക്ലിനിക്കല്‍ സൈക്കോളജിസ്‌റ് സി. ഡോ. ഡോണ എസ് .സി.വി. എന്നിവരും ആദരിക്കപ്പെടുന്നവരില്‍പ്പെടും.
ദേശീയ ഗോപാല്‍ പുരസ്‌കാര ജേതാവ് രശ്മി ഇടത്തനാലും,സംസ്ഥാനതലത്തില്‍ മികച്ച എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട ഡോ. സിമിമോള്‍ സെബാസ്റ്റ്യന്‍ - പാലാ അല്‍ഫോന്‍സാ കോളേജ്, യൂണിവേഴ്‌സിറ്റി റാങ്ക് ജേതാവായ അനീന ഇടത്തിനാല്‍, വിവിധ പരീക്ഷകളില്‍ ഉയര്‍ന്ന വിജയം നേടിയവര്‍, ആതുര ജീവകാരുണ്യമേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവര്‍,സമ്പൂര്‍ണ്ണബൈബിള്‍ മൂന്നുമാസം കൊണ്ട് കൈപ്പടയില്‍ എഴുതി പ്രസിദ്ധീകരിച്ച ഷിജില്‍ന ജോണ്‍ കൂന്താനം ,ഹരിത കര്‍മ്മ സേന അംഗങ്ങള്‍,ആശാവര്‍ക്കര്‍മാര്‍ ,ആശാന്‍കളരി അധ്യാപിക , രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ വനിതാ അംഗങ്ങള്‍, അല്മായ നേതാക്കള്‍,ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതകള്‍ തുടങ്ങിയ 101 വേറെയാണ് ആദരിക്കുന്നത്.
സമൂഹത്തിന്റെ വളര്‍ച്ചയില്‍ വനിതകള്‍ നല്‍കുന്ന അമൂല്യമായ സംഭാവനകളെ ആദരിക്കുകയും പുതുതലമുറയ്ക്ക് പ്രചോദനമാകുകയും ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യം.
വിവിധ യൂണിറ്റുകളില്‍ സംഘടിപ്പിക്കുന്ന ചടങ്ങുകളില്‍ കുടുംബാംഗങ്ങളും നാട്ടുകാരും പങ്കെടുത്ത് ആദരവ് അര്‍പ്പിക്കും.
വനിതാ ശക്തിയെ അംഗീകരിക്കുകയും അവരുടെ സേവനങ്ങളെ സമൂഹത്തിനു മുന്നില്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്ന ഈ പദ്ധതി വനിതാദിനാഘോഷത്തിന്റെ ഭാഗമായി കുടുംബ കൂട്ടായ്മയില്‍ 81 യൂണിറ്റുകളിലായി നടക്കും.
ആര്‍ച്ച് പ്രീസ്റ്റ് ഡോ.ഫാ. തോമസ് മേനാച്ചേരിയുടെയും,സീനിയര്‍ അസിസ്റ്റന്റ് ജോസഫ് മണിയഞ്ചിറ കുടുംബ കൂട്ടായ്മ ഡയറക്ടര്‍ ഫാ. മൈക്കിള്‍ ചാത്തന്‍ കുന്നേല്‍ ജനറല്‍ ലീഡര്‍ ബോബിച്ചന്‍ നിധീരി, ഫാ. ജോസ് കോട്ടയില്‍,ഫാ. ജോസഫ് ചൂരയ്ക്കല്‍ ,ഫാ ജോവാനി കുറുവാച്ചിറ,ഫാ.തോമസ് താന്നിമല,പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി എന്നിവര്‍ ഇടവക തലത്തില്‍ പരിപാടിക്ക് നേതൃത്വം നല്‍കും.
സോണുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സോണ്‍ സെക്രട്ടറിമാരായ ജോളി ടോമി എണ്ണം പ്രായില്‍ ,ഷൈനി സാബു മഞ്ഞപ്പള്ളില്‍,സ്മിത ഷിജു പുതിയിടം,ആശാ വിക്ടര്‍ കുന്നുമല സോണ്‍ ലീഡര്‍മാരായ ഷൈജു പാവു ത്തിയേല്‍, ജോസ് മണക്കാട്ട്,സണ്ണി വെട്ടിക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കും.ആദരിക്കല്‍ ചടങ്ങില്‍ യോഗ പ്രതിനിധികളും യൂണിറ്റ് പ്രസിഡണ്ട്, സെക്രട്ടറി, ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിക്കുമെന്നും കുടുംബ കൂട്ടായ്മ ഡയറക്ടര്‍ ഫാ.മൈക്കിള്‍ ചാത്തന്‍ കുന്നേല്‍,ജനറല്‍ ലീഡര്‍ ബോബിച്ചന്‍ നിധീരി എന്നിവര്‍ അറിയിച്ചു.