27-ാമത് ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്‍വെന്‍ഷന്റെ ഭാഗമായി യുവദീപ്തി എസ്എംവൈഎം അതിരൂപതയുടെ നേതൃത്വത്തില്‍ ഏകദിന യുവജന ബൈബിള്‍ കണ്‍വന്‍ഷന്‍
Feb 23, 2026, 13:05 IST
യുവജന ബൈബിള്‍ കണ്‍വെന്‍ഷന്‍ നടത്തി
ചങ്ങനാശേരി: 27-ാമത് ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്‍വെന്‍ഷന്റെ ഭാഗമായി യുവദീപ്തി എസ്എംവൈഎം അതിരൂപതയുടെ നേതൃത്വത്തില്‍ ഏകദിന യുവജന ബൈബിള്‍ കണ്‍വന്‍ഷന്‍ നടത്തി. അതിരൂപത വികാരി ജനറാള്‍ മോണ്‍ ആന്റണി എത്തക്കാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കി.
ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. തുടര്‍ന്ന് വചനപ്രഘോഷണവും പരീക്ഷ ഒരുക്ക ധ്യാനവും കൈവയ്പ്പു ശുശ്രൂഷയും നടത്തി.
പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കി. അതിരൂപതയിലെ വിവിധ ഇടവകകളില്‍നിന്നായി 2,000 യുവജനങ്ങള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.