വെള്ളികുളം പള്ളിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച അരുവിത്തുറ വല്ല്യച്ചന്‍ മലകയറ്റം

 
vellikulam

വെള്ളികുളം:വെള്ളികുളം സെന്റ് ആന്റണീസ് ഇടവകയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 28-ാം തീയതി ശനിയാഴ്ച പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോര്‍ജ് പള്ളിയുടെ കീഴിലുള്ള വല്യച്ചന്‍ കുരിശു മലകയറ്റം നടത്തും.

വൈകിട്ട് 5.15  ന് ആഘോഷമായ കുരിശിന്റെ വഴി.'അയല്‍ക്കാര്‍ - സഹോദരങ്ങള്‍ തമ്മിലുള്ള രമ്യതയ്ക്ക് വേണ്ടി' എന്ന പ്രാര്‍ത്ഥന നിയോഗം സമര്‍പ്പിച്ചു കൊണ്ടാണ് കുരിശിന്റെ വഴി നടത്തപ്പെടുന്നത്. 6.15ന് ന് മലമുകളിലെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന.വെള്ളികുളം പള്ളി വികാരി ഫാ.സ്‌കറിയ വേകത്താനം വിശുദ്ധ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കും.തുടര്‍ന്ന് നേര്‍ച്ച കഞ്ഞി വിതരണം. വെള്ളികുളം ഇടവകയിലെ കുടുംബ കൂട്ടായ്മയുടെയും ഭക്ത സംഘടനകളുടെയും നേതൃത്വത്തില്‍ നൂറുകണക്കിന് ക്രൈസ്തവ വിശ്വാസികള്‍ തീര്‍ത്ഥാടനത്തില്‍ പങ്കുചേരും.

ബിനോയി ഇലവുങ്കല്‍, ചാക്കോച്ചന്‍ കാലാപറമ്പില്‍, ജയ്‌സണ്‍ വാഴയില്‍, അമല്‍ ഇഞ്ചയില്‍, മദര്‍ സിസ്റ്റര്‍ ജീസാ അടയ്ക്കപ്പാറ സി.എം.സി; ജോസഫ് കടപ്ലാക്കല്‍, ജസി ഇഞ്ചയില്‍, സ്റ്റെഫിന്‍ നെല്ലിയേക്കുന്നേല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

Tags

Share this story

From Around the Web