ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവിന്റെ നിറവിന് അരുവിത്തുറ കോളേജിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം

അരുവിത്തുറ :ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവിന്റെ നിറവിന് അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടി.
നാക് റീ അക്രഡിറ്റേഷന്റെ പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് ജില്ലയില്‍ ആദ്യമായി ഏഴുവര്‍ഷം കലാവധിയോടെ എ പ്ലസ് പ്ലസ് അംഗീകാരം നേടിയതും അന്താരാഷ്ട്ര നിലവാരമുള്ള ക്യാമ്പസും പഠന സൗകര്യങ്ങളും നാക് നിര്‍ദ്ധേശിക്കുന്ന ഏഴ് ഇന യോഗ്യതകളും പരിപൂര്‍ണമായും നടപ്പിലാക്കിയതും പരിഗണിച്ചാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മിനിസ്റ്റേഴ്‌സ് എക്‌സലന്‍സ് അവാര്‍ഡ് കോളേജ് നേടിയത്.
തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദുവില്‍ നിന്നും കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.ജിലു ആനി ജോണ്‍,കോളേജ് ബര്‍സാര്‍ ആന്‍ഡ് കോഴ്‌സ് കോഡിനേറ്റര്‍ റവ ഫാ.ബിജു കുന്നയ്ക്കാട്ട്, ഐ.ക്യു. എ .സി കോഡിനേറ്റര്‍ ഡോ.സുമേഷ് ജോര്‍ജ്,നാക് കോഡിനേറ്റര്‍ ഡോ.മിഥുന്‍ ജോണ്‍ അനധ്യാപക പ്രതിനിധി ബെഞ്ജിത്ത് സേവ്യര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
പുരസ്‌കാരത്തിന് അര്‍ഹമായ കോളേജിന്റെ പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ സിബി ജോസഫിനേയും അധ്യാപകരെയുംഅനധ്യാപകരെയും വിദ്യാര്‍ത്ഥികളെയും കോളേജ് മാനേജര്‍ വെരി .റവ. ഫാ സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ അഭിനന്ദിച്ചു.