വിശുദ്ധവാരത്തില്‍ സമാധാന പ്രാര്‍ത്ഥനകളുമായി അരുണാചലിലെ യുവജനങ്ങള്‍
മിയാവു (അരുണാചല്‍പ്രദേശ്): ലോകസമാധാ നത്തിനും മതസൗഹാര്‍ദ്ദത്തിനുമായുള്ള പ്രാര്‍ത്ഥനകളുമായി അരുണാചല്‍പ്രദേശിലെ മിയാവു രൂപതയിലെ യുവജനങ്ങള്‍.
ദൗമാലി സെന്റ് ജോര്‍ജ്ജ് ഇടവകയില്‍ നടന്ന പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ രൂപതയുടെ 30 കേന്ദ്രങ്ങളില്‍നിന്നുള്ള വൈദികരും സന്യസ്തരും യുവജനങ്ങള്‍ക്കൊപ്പം പങ്കെടുത്തു.
അഞ്ചു ദിവസം നീണ്ടുനിന്ന പ്രാര്‍ത്ഥനാ സമ്മേളനം മിയാവു രൂപതാധ്യക്ഷന്‍ ഡോ. ജോര്‍ജ്ജ് പള്ളിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.
രാജ്യം നിര്‍ണ്ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ബിഷപ് പള്ളിപ്പറമ്പില്‍ പറഞ്ഞു.
യുദ്ധം, വിദ്വേഷം, സാമൂഹിക അസ്വസ്ഥതകള്‍, ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍, മതപര മായ വിവേചനങ്ങള്‍ എന്നിവ വര്‍ധിച്ചു വരുന്നു. രാഷ്ട്രീയ താല്പര്യങ്ങള്‍ക്കായി വിഭജനങ്ങള്‍ ഉണ്ടാക്കുന്നത് ജനങ്ങളുടെ സമാധാനപരമായ സഹവര്‍ത്തിത്വത്തെ ബാധിക്കുന്നു; ബിഷപ് പള്ളിപ്പറമ്പില്‍ ചൂണ്ടിക്കാട്ടി.