വാടക ചോദിച്ചതിന് അരുംകൊല; ബെംഗളൂരുവില്‍ അഭിഭാഷകനെ വെടിവെച്ച് കൊലപ്പെടുത്തി

 
crime e

ബെംഗളൂരു: വാടക ചോദിച്ചതിന് അഭിഭാഷകനെ വെടിവെച്ചുകൊന്നു. വൈറ്റ്ഫീല്‍ഡ് സ്വദേശി മഞ്ജുനാഥ് ആണ് കൊല്ലപ്പെട്ടത്. ബിഹാര്‍ സ്വദേശിയായ പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

ഡെലിവറി ജീവനക്കാരായ രണ്ടുപേരാണ് വാടകവീട്ടില്‍ താമസിച്ചിരുന്നത്. ഏതാനും മാസങ്ങളായി വാടക മുടങ്ങിയിരുന്നു. ആ കുടിശ്ശിക ചോദിച്ചതില്‍ പ്രകോപിതരായാണ് വീട്ടുടമസ്ഥന് നേരെ വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Tags

Share this story

From Around the Web