കലയെ കൊലചെയ്യുന്ന ഹീനമായ ചിത്രം  ഉടനെ നീക്കം ചെയ്യണം: പ്രൊ ലൈഫ് ഗ്ലോബല്‍ ഫെലോഷിപ്
 

 
LAST SUPPER


കൊച്ചി: ബിനാലെയുടെ മറവില്‍ സാസ്‌കാരിക കേരളത്തിന്റെ മാന്യതയെയും മതസോഹോദര്യത്തെയും, ധാരമ്മിക കാഴ്ചപ്പാടുകളെയും പരസ്യമായി വെല്ലുവിളിക്കുകയും ചെയ്യുന്ന ഹീനമായ ചിത്രം ഉടനടി നീക്കം ചെയ്യണമെന്ന് പ്രൊ ലൈഫ് ഗ്ലോബല്‍
 ഫെലോഷിപ് ആവശ്യപ്പെട്ടു.


 ലോകം ആദരിക്കുന്ന, ക്രൈസ്തവ സമൂഹം ദൈവമായി ആരാധിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴത്തെ വികലവും വികൃതവുമായി ചിത്രീകരിക്കുന്ന ചിത്രം വരയ്ക്കുകയും, അത് പ്രദര്‍ശനത്തിന് വെക്കുകയും ചെയ്ത കുറ്റവാളികളുടെ മേല്‍ നിയമം അനുശാസിക്കുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രൊ ലൈഫ് ഗ്ലോബല്‍ സമിതി ചെയര്‍മാനും, കെസി ബി സി പ്രൊ ലൈഫ് സമിതി ആനമറ്ററുമായ സാബു ജോസ് പറഞ്ഞു.


    മനോനിലയില്‍ മാറ്റം വന്ന ഒരു വ്യക്തിയുടെ കളിതമാശയായി കണ്ട് അവഗണിക്കേണ്ട കാര്യമല്ലിത്. വരയ്ക്കുവാന്‍ കഴിവുള്ളവര്‍ക്ക് അവരുടെ പരിചിതമുഖങ്ങളെ ചിത്രീകരിക്കുവാന്‍ താല്പര്യം തോന്നുന്നത് സ്വൊഭാവികം ആയിരിക്കും. എന്നാല്‍ അത് കോടിക്കണക്കിന് മനുഷ്യരുടെ വിശ്വാസപ്രതികങ്ങളെ ആക്ഷേപിച്ചുകൊണ്ടാകരുതെന്നും സാബു ജോസ് വ്യക്തമാക്കി.
9446329343.

Tags

Share this story

From Around the Web