വ്യാജ തൊഴിൽ വിസയിൽ സൗദിയിലെത്തി; മൂന്ന് മലയാളികളെ വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചു

 
airport

വ്യാജ തൊഴിൽ വിസയിൽ സൗദി അറേബ്യയിലെത്തിയ മൂന്ന് മലയാളി യുവാക്കളെ റിയാദ് വിമാനത്താവളത്തിൽ നിന്ന് അധികൃതർ തിരിച്ചയച്ചു. തിരുവനന്തപുരം സ്വദേശികളായ യുവാക്കളെയാണ് റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് മടക്കി അയച്ചത്.

യഥാർത്ഥ വിസയിലെ വിവരങ്ങളിൽ കൃത്രിമം കാണിച്ച് വ്യാജ രേഖകൾ ഉണ്ടാക്കിയാണ് ഇരകളെ ഏജന്റുമാർ വഞ്ചിച്ചത്. സൗദിയിലുള്ള ഏജന്റിന് ഒരാൾക്ക് ഒന്നര ലക്ഷം രൂപ വീതം നൽകിയതായി യുവാക്കൾ വ്യക്തമാക്കി. വിമാനത്താവളത്തിലെ പരിശോധനയിൽ തട്ടിപ്പ് വ്യക്തമായതിനെ തുടർന്ന് ഇവർക്ക് തടങ്കലിൽ കഴിയേണ്ടിയും വന്നു.

ഇവർക്കൊപ്പം യാത്ര തിരിക്കാൻ ശ്രമിച്ച മറ്റൊരു യുവാവിനെ കൊച്ചി വിമാനത്താവളത്തിൽ വെച്ചും അധികൃതർ തടഞ്ഞിരുന്നു. വിദേശത്തേക്ക് തൊഴിൽ തേടി പോകുന്നവർ വിസയുടെ ആധികാരികത പൂർണ്ണമായി ഉറപ്പുവരുത്തിയ ശേഷം മാത്രം യാത്ര തിരിക്കണമെന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags

Share this story

From Around the Web