ചത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റ് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ
 

 
adv mons joeph mla

കുറവിലങ്ങാട്: ചത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റ് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് മോന്‍സ് ജോസഫ് എം.എല്‍ സാമൂഹ്യ സേവനമനുഷ്ഠിക്കുന്ന കത്തോലിക്ക കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ ശക്തമായ പ്രതിഷേധിക്കുന്നു.

അനാഥാശ്രമങ്ങളും സ്‌കൂളുകളും സംരക്ഷിക്കുന്ന കന്യാസ്ത്രീകള്‍ക്ക് മുന്നില്‍ പൊലീസിന്റെ കര്‍ശന സമീപനം, വ്യക്തിപരമായ വിശ്വാസ സ്വാതന്ത്ര്യത്തിനുമാത്രമല്ല, ഭരണഘടനയ്ക്കുമുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. കേരള യൂത്ത് ഫ്രണ്ട് കോട്ടയം ജില്ല കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യൂത്ത് ഫ്രണ്ട് ജില്ല പ്രസിഡന്റ് ഷിജു പാറയിടുക്കില്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് മോന്‍ മാളിയേക്കല്‍, കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് അഡ്വ. ജയ്‌സണ്‍ ജോസഫ്, സിനിയര്‍ ജനറല്‍ സെക്രട്ടറി മാഞ്ഞൂര്‍ മോഹന്‍ കുമാര്‍, സംസ്ഥാന അഡൈ്വര്‍ തോമസ് കണ്ണന്തറ, കെ എസ് സി സംസ്ഥാന പ്രസിഡന്റ് ജോണ്‍സ് ജോര്‍ജ്, സനോജ് മിറ്റത്താനി തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു. കുറവിലങ്ങാട് പള്ളിക്കവലയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ റാലിയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു.

Tags

Share this story

From Around the Web