അര്‍ജുന്‍ ആയെങ്കിയുടെ വെല്ലുവിളി കാര്യമാക്കുന്നില്ല: ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം ഓണം കഴിഞ്ഞ്; രമേശ് ചെന്നിത്തല

 
chennithala

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ രണ്ടാം ഘട്ടം ഓണം കഴിഞ്ഞ് ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഓണക്കാലത്ത് കേരളത്തിലേക്ക് സ്പിരിറ്റ് ഒഴുകുന്ന പ്രവണത തടയാനുള്ള മാര്‍ഗം സ്വീകരിക്കും. മയക്കുമരുന്ന് കടത്തലും വില്‍പ്പനയും കുറഞ്ഞെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. 

കൊറിയര്‍ സര്‍വീസ് വഴി വ്യാപകമായി മയക്കുമരുന്നുകള്‍ അയക്കുന്നുണ്ടെന്നും അത് അവസാനിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്നും മന്ത്രിയുടെ മുന്നറിയിപ്പ്.


മൈ പൊലീസ് സ്റ്റേഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഒക്ടോബര്‍ രണ്ടിനകം പോലീസ് സ്റ്റേഷന്‍ നടപടികള്‍ ആഭ്യന്തര മന്ത്രിയുടെ ഓഫീസില്‍ നിരീക്ഷിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്ന് രമേശ് ചെന്നിത്തല.

 അര്‍ജുന്‍ ആയെങ്കിയുടെ വെല്ലുവിളി കാര്യമാക്കുന്നില്ലെന്നും അര്‍ജുനെ വെടിവച്ച് പിടികൂടാമെന്ന ഉത്തരവിനെ കുറിച്ച് അറിയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 

അങ്ങനെ പോലീസ് ചുമ്മാ ആരെയെങ്കിലും വെടി വയ്ക്കുമോ. പൊലീസ് ചെയ്യേണ്ടത് ചെയ്യുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.


ആഭ്യന്തര മന്ത്രിയേയും പൊലീസ് ഉദ്യോഗസ്ഥരെയും തുടര്‍ച്ചയായി വെല്ലുവിളിച്ചിട്ടും പ്രതി അര്‍ജുന്‍ ആയങ്കിയെ പിടികൂടാന്‍ കഴിയാതെ പൊലീസ്. പൊലീസിന് പരിഹാസവുമായി വീണ്ടും അര്‍ജുന്‍ ആയങ്കിയുടെ സമൂഹമാധ്യമ കമന്റ് പുറത്തുവന്നു.

 കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ പി ഷൗക്കത്തലിയെ പരിഹസിച്ചാണ് പ്രതികരണം. ആഭ്യന്തര മന്ത്രിക്ക് എതിരായ സമൂഹമാധ്യമ പോസ്റ്റില്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ ആലുവ സൈബര്‍ പൊലീസ് കേസെടുത്തു.

Tags

Share this story

From Around the Web