അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെത്തി; കിട്ടിയത് ഫേസ്ബുക്കില്‍ വെല്ലുവിളികള്‍ പോസ്റ്റ് ചെയ്യാനുപയോഗിച്ച ഫോണ്‍
Aug 12, 2026, 10:52 IST
അര്‍ജുന്‍ ആയങ്കിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ആഭ്യന്തരമന്ത്രിക്കെതിരായ ഫേസ്ബുക്ക് കുറിപ്പുകള്‍ ഇടാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന ഫോണാണ് കണ്ടെത്തിയത്. ആയങ്കിയെ പിടികൂടിയ അപ്പാർട്ട്മെന്റിനു സമീപത്തുവച്ചാണ് ഫോൺ കണ്ടെത്തിയത്.
ഫേസ്ബുക്കില്‍ വെല്ലുവിളികള്‍ പോസ്റ്റ് ചെയ്തത് താന്‍ തന്നെയാണെന്ന് ആയങ്കി സമ്മതിച്ചിരുന്നു. ഐ ഫോണില്‍ നിന്നാണ് കുറിപ്പുകള്‍ പോസ്റ്റ് ചെയ്തത്. പല സ്ഥലങ്ങളില്‍നിന്ന്, വൈ ഫൈ ഉപയോഗിച്ചാണ് ഫേസ്ബുക്കില്‍ കുറിപ്പുകള്‍ പോസ്റ്റ് ചെയ്തത്.
ഫേസ്ബുക്ക് അക്കൗണ്ട് കൈകാര്യം ചെയ്യാന്‍ മറ്റാരെയും ഏല്‍പ്പിച്ചിരുന്നില്ലെന്നും ആയങ്കി മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഐ ഫോണ്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.