അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ആഭ്യന്തര മന്ത്രിയെ ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍ കണ്ണൂര്‍ സൈബര്‍ ക്രൈം പോലീസ് എടുത്ത കേസിലാണ് കസ്റ്റഡി
പോലീസിനെ വെല്ലുവിളിച്ചു അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ആഭ്യന്തര മന്ത്രിയെ ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍ കണ്ണൂര്‍ സൈബര്‍ ക്രൈം പോലീസ് എടുത്ത കേസിലാണ് കസ്റ്റഡി.
അര്‍ജുന്‍ കൃത്യത്തിന് ഉപയോഗിച്ച ഐ ഫോണ്‍ 16 പ്രോ ഫോണ്‍ കണ്ടെത്തണമെങ്കില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് ആവശ്യം കോടതി അംഗീകരിക്കുക ആയിരുന്നു.
അതേസമയം ദേഹ പരിശോധനയില്‍ കണ്ടെത്തിയ ഫോണിന്റെ രേഖകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല പ്രതിഭാഗം കോടതിയെ അറിയിച്ചു.
എല്ലാം ചെയ്തത് താന്‍ തന്നെ എന്ന് കോടതിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ അര്‍ജുന്‍ പ്രതികരിച്ചു. എല്ലാത്തിനും ഒരു കാരണമുണ്ട് എന്ന് പച്ച കുത്തിയത് ഉയര്‍ത്തി കാട്ടിയായിരുന്നു പ്രതികരണം. അതേസമയം കീഴടങ്ങാന്‍ വേണ്ടിയാണ് തളിപ്പറമ്പില്‍ നിന്ന് അര്‍ജുന്‍ കണ്ണൂരിലേക്ക് വന്നതെന്ന് അര്‍ജുന്റെ അഭിഭാഷക് ഡെലീറ്റ ടൈറ്റസ് പറഞ്ഞു.
അതിനിടെ സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കി.കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസില്‍ പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കിയത്.