''അര്‍ജന്റീന, ഞങ്ങള്‍ വരുന്നു''  ; അര്‍ജന്റീന സന്ദര്‍ശനത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് വിരാമമിട്ട് മാര്‍പാപ്പ

 
leo papa



അര്‍ജന്റീന സന്ദര്‍ശനത്തെക്കുറിച്ച് നിലനിന്നിരുന്ന ആശങ്കകള്‍ക്ക് വിരാമമിട്ട് ലെയോ പതിനാലാമന്‍ പാപ്പ. അര്‍ജന്റീനയിലേക്ക് വരുമോയെന്ന് ചോദിച്ച വിശ്വാസികളോട് ''അര്‍ജന്റീന, ഞങ്ങള്‍ വരുന്നു'' എന്ന് പുഞ്ചിരിയോടെ പറഞ്ഞു. പൊതു അഭിമുഖത്തിനിടയില്‍ റോമിലെത്തിയ അര്‍ജന്റീനക്കാരായ വിശ്വാസികള്‍ തങ്ങളുടെ നാട്ടിലേക്ക് വരണമെന്ന് അഭ്യര്‍ഥിച്ചപ്പോഴാണ് മാര്‍പാപ്പ വളരെ ലളിതവും ഒപ്പം പ്രതീക്ഷ നല്‍കുന്നതുമായ ഈ മറുപടി നല്‍കിയത്.

ശ്വാസകോശ സംബന്ധമായ ശസ്ത്രക്രിയയ്ക്ക് ശേഷം റോമിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന പ്രതിവാര പൊതു കൂടിക്കാഴ്ചയില്‍ പങ്കെടുത്തുകൊണ്ടാണ് മാര്‍പാപ്പ സാധാരണ നിലയിലുള്ള ഔദ്യോഗിക പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചെത്തിയത്. ശസ്ത്രക്രിയയെ തുടര്‍ന്ന് മാര്‍പാപ്പയുടെ വിദേശ യാത്രകള്‍ മാറ്റിവയ്ക്കുമെന്നോ റദ്ദാക്കുമെന്നോ ഉള്ള ഊഹാപോഹങ്ങള്‍ക്കിടയിലാണ് ഈ ആശ്വാസകരമായ പ്രതികരണം ഉണ്ടായിരിക്കുന്നത്.

നവംബര്‍ 6 മുതല്‍ 17 വരെ ഉറുഗ്ഗായ്, അര്‍ജന്റീന, പെറു എന്നീ രാജ്യങ്ങളിലാണ് മാര്‍പാപ്പയുടെ അപ്പസ്‌തോലിക സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. മാര്‍പാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്നും യാത്രയ്ക്ക് തടസ്സങ്ങളൊന്നുമില്ലെന്നും മെഡിക്കല്‍ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു.

Tags

Share this story

From Around the Web