മക്കള്‍ക്ക് പള്ളിയില്‍ പോകാന്‍ മടിയാണോ..?

 
syro malabar church

പള്ളിയില്‍ കൊണ്ടുപോകുന്നതിന് മാതാപിതാക്കന്മാര്‍ക്ക് അവരുടെ സമ്മതം ആവശ്യമില്ല. കുറച്ചുകൂടി മുതിര്‍ന്നതിന് ശേഷവും മാതാപിതാക്കളെ അനുസരിച്ചു അവര്‍ ദേവാലയത്തില്‍ പോയെന്നിരിക്കും.

പക്ഷേ പ്രായപൂര്‍ത്തിയെത്തിയതിന് ശേഷം, കൗമാരക്കാരായതിന് ശേഷം പല മക്കള്‍ക്കും ദേവാലയകാര്യങ്ങളില്‍ മടുപ്പ്ായിരിക്കും. അവരത് പുറമേയ്ക്ക് പ്രകടിപ്പിക്കുകയും ചെയ്യും.

പള്ളിയില്‍ പോകുന്നത് എനിക്ക് വെറുപ്പാണ്. പള്ളിയില്‍പോക്ക് ബോറന്‍ പരിപാടിയാണ്

ഇങ്ങനെയൊക്കെയാണ് അവരുടെ മറുപടികള്‍. അടയ്ക്കയാകുന്വോള്‍ മടിയില്‍ വയ്ക്കാം പക്ഷേ അടയ്ക്കാമരമാകുമ്പോഴോ.. ഇങ്ങനെയൊരു സാഹചര്യത്തില്‍ മക്കളെ ദേവാലയത്തില്‍ പറഞ്ഞയ്ക്കാന്‍ മാതാപിതാക്കള്‍ അവര്‍ക്ക് വ്യക്തമായ മറുപടികളും വിശദീകരണങ്ങളും നല്‌കേണ്ടതുണ്ട്.പക്ഷേ കതിരില്‍ വളം വച്ചിട്ട് കാര്യമില്ല എന്ന് പറയുന്നതുപോലെ മുതിര്‍ന്നതിന് ശേഷം ആ ഉപദേശം ഫലപ്രദമാകണമെന്നില്ല. അതുകൊണ്ട് ചെറുപ്രായത്തില്‍ തന്നെ മക്കള്‍ക്ക് ദേവാലയത്തില്‍ പോകുന്നതിന്റെ പ്രാധാന്യം പറഞ്ഞുകൊടുക്കണം.

*നമ്മുടെ കുടുംബസംസ്‌കാരത്തിന്റെ ഭാഗമാണ് ദേവാലയസന്ദര്‍ശനമെന്നും അതൊഴിവാക്കാന്‍ കഴിയുന്നതല്ലെന്നും ഞായറാഴ്ചകളിലെങ്കിലും ദേവാലയത്തില്‍ പോകണമെന്നും ചെറുപ്രായത്തില്‍ തന്നെ മക്കളെ ബോധ്യപ്പെടുത്തുക.

ദേവാലയത്തില്‍ ചെല്ലുമ്പോള്‍ മക്കള്‍ക്ക് എന്താണ് ഫീല്‍ ചെയ്യുന്നതെന്ന് അവരോട് ചോദിക്കുക.

  • എന്തിനാണ് ദേവാലയത്തില്‍ പോകുന്നതെന്ന് അവര്‍ക്ക് വിശദീകരിച്ചുകൊടുക്കുക
  • നമ്മുടെ സാക്ഷ്യം പങ്കുവയ്ക്കുക
  • പള്ളിയിലേക്ക്‌പോകുമ്പോള്‍ ദേവാലയത്തിന്റെ പ്രാധാന്യം വിശദീകരിച്ചുകൊടുക്കാതെ മറ്റ് സമയങ്ങളില്‍ അതേക്കുറിച്ച് പറഞ്ഞുകൊടുക്കുന്നതായിരിക്കും നല്ലത്്.

മാതാപിതാക്കളുടെ വിശ്വാസസാക്ഷ്യമാണ് മക്കളെ ഏറ്റവും അധികം സ്വാധീനിക്കുന്നതെന്ന് മറക്കാതിരിക്കുക. എന്നും ദേവാലയത്തില്‍ പോവുകയും എന്നാല്‍ ദൈവവിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതുവഴിയുളള എതിര്‍സാക്ഷ്യത്തിന് ഇട നല്കാതിരിക്കാനും ശ്രദ്ധിക്കുക.

കടപ്പാട് മരിയൻ പത്രം

Tags

Share this story

From Around the Web