നമ്മുടെ മികച്ച സൗഹൃദങ്ങള്‍ നഷ്ടപ്പെടുന്നുണ്ടോ? എന്തൊക്കെയാണ് കാരണങ്ങള്‍ എന്ന് അറിയാമോ?
നമ്മുടെ മികച്ച സൗഹൃദങ്ങള്‍ നഷ്ടപ്പെടാന്‍ എന്തൊക്കെയാണ് കാരണങ്ങള്‍ എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?.ഇന്നത്തെ കാലത്ത് സ്മാര്‍ട്ട്‌ഫോണുകളും സോഷ്യല്‍ മീഡിയയും വഴി ലോകത്തിന്റെ ഏത് കോണിലുള്ളവരുമായും നമ്മള്‍ ബന്ധപ്പെടുന്നുണ്ട്.
എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ വിശ്വസ്തരായ സുഹൃത്തുക്കളുടെ എണ്ണം കുറഞ്ഞുവരികയാണ്.
1990 കളില്‍ ഭൂരിഭാഗം പേര്‍ക്കും പത്തിലധികം അടുത്ത സുഹൃത്തുക്കള്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇന്ന് പലര്‍ക്കും വിരലിലെണ്ണാവുന്നവര്‍ പോലും കൂട്ടിനില്ല. ആഴത്തിലുള്ള സൗഹൃദങ്ങളെ നഷ്ടപ്പെടുത്തുന്ന നാല് കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
പലപ്പോഴും ജോലിയും വീട്ടുജോലികളും മൂലം സുഹൃത്തുക്കള്‍ക്കായി മാറ്റിവയ്ക്കാന്‍ നമുക്ക് സമയമില്ല. സൗഹൃദം ഒരു അത്യാഡംഭരമാണെന്ന് നമ്മള്‍ തെറ്റിധരിക്കുന്നു.
എന്നാല്‍, മനുഷ്യര്‍ക്ക് ആരോഗ്യകരമായി ജീവിക്കാന്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം അത്യാവശ്യമാണ്. സൗഹൃദത്തിനായി ജീവിതത്തിന്റെ വേഗത അല്‍പം കുറയ്ക്കുക.
വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും നമ്മള്‍ എപ്പോഴും സജീവമാണെങ്കിലും നേരിട്ടുള്ള സംഭാഷണങ്ങള്‍ക്ക് പകരംവയ്ക്കാന്‍ ഇവയ്ക്കാവില്ല.
ഡിജിറ്റല്‍ സ്‌ക്രീനുകള്‍ വഴി കിട്ടുന്ന ബന്ധങ്ങള്‍ പലപ്പോഴും ആഴമില്ലാത്തവയാണ്. സുഹൃത്തുക്കളെ നേരിട്ട് കണ്ട് സംസാരിക്കാന്‍ സമയം കണ്ടെത്തണം.
ജോലിക്കും പഠനത്തിനുമായി നമ്മള്‍ നിരന്തരം നഗരങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു. ഒരു സ്ഥലത്ത് ദീര്‍ഘകാലം താമസിക്കുമ്പോഴാണ് ആഴത്തിലുള്ള ബന്ധങ്ങള്‍ വളരുന്നത്. പലപ്പോഴും സൗകര്യങ്ങള്‍ക്കും പണത്തിനും വേണ്ടി നമുക്ക് നല്ല സുഹൃത്തുക്കളെ ഉപേക്ഷിച്ചുപോകേണ്ടിവരുന്നു.
സിനിമയെക്കുറിച്ചോ, സ്‌പോര്‍ട്‌സിനെക്കുറിച്ചോ ഉള്ള വെറും തമാശകളില്‍ നമ്മുടെ സംഭാഷണങ്ങള്‍ അവസാനിക്കുന്നു.
മനസ്സ് തുറന്നുള്ള ഗൗരവകരമായ സംസാരങ്ങള്‍ ഇല്ലാത്തത് ബന്ധങ്ങളുടെ ആഴം കുറയ്ക്കുന്നു. ആത്മീയവും വൈകാരികവുമായ കാര്യങ്ങള്‍ പങ്കുവയ്ക്കുമ്പോഴാണ് സൗഹൃദങ്ങള്‍ ശക്തമാകുന്നത്.
നല്ല സുഹൃത്തുക്കള്‍ നമ്മുടെ വീഴ്ചകളില്‍ താങ്ങാവുകയും പ്രയാസങ്ങളില്‍ ധൈര്യം നല്‍കുകയും ചെയ്യുന്നവരാണ്.
അതുകൊണ്ട് എത്ര തിരക്കാണെങ്കിലും ഉള്ള സുഹൃത്തുക്കളെ ചേര്‍ത്തുപിടിക്കാനും പുതിയ നല്ല ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനും ശ്രമിക്കുക.