ദൈവത്തെ അംഗീകരിക്കുന്നത് പോരായ്മയായി കരുതുന്നവരുണ്ടോ?

 
 jesus christ-58


'ദൈവത്തെ അംഗീകരിക്കുന്നത് പോരായ്മയായ് അവര്‍ കരുതിയതു നിമിത്തം, അധമവികാരത്തിനും അനുചിത പ്രവര്‍ത്തികള്‍ക്കും ദൈവം അവരെ വിട്ടു കൊടുത്തു' (റോമ 1:28)


പുരാതന റോമാ നഗരത്തിന് യോജിക്കുന്ന ഒരു വാക്യമാണ് മുകളില്‍ നല്‍കിയ വാക്യം. പല ലേഖനങ്ങളിലൂടെ വായിച്ച അറിവുകളിലൂടെയും, മറ്റും നമുക്ക് സുപരിചിതമായ റോമാ നഗരം. പ്രമുഖ എഴുത്തുകാരന്‍ സീയെന്ഗിവിച്ചിന്റെ 'ക്വാ വാ ദീസ്' (നീ എവിടെ പോകുന്നു) എന്ന കഥയിലൂടെയൊക്കെ പരിചിതമായ നഗരം. 


പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ പുരാതന റോമ നഗരത്തോട് താരതമ്യപെടുത്തുന്നതിലുപരി ഇത് നമ്മുടെ ഈ കാലഘട്ടത്തിനും അനുയോജ്യമായ വരികള്‍ പോലെ തോന്നുന്നില്ലേ? 


നമ്മള്‍ ഇന്ന് ജീവിയ്ക്കുന്ന ഈ ചുറ്റുപാടുകളേയും, പരിസ്ഥിതികളേയും പറ്റി വചനത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്.

സ്വേഛാധിപത്യ വാഴ്ച്ചയുടെ ദുരന്തഫലങ്ങള്‍ ഏവര്‍ക്കും അറിവുള്ളതാണല്ലോ? മനുഷ്യനു അടിസ്ഥാനപരമായ അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ടിരുന്ന അവസ്ഥ. 


മനുഷ്യന്റെ ചിന്താസ്വാതന്ത്ര്യവും, പ്രവര്‍ത്തന സ്വാതന്ത്ര്യവും എന്തിനു, അവന്റെ അസ്ഥിത്വം പോലും നിഷേധിക്കപെട്ട ഒരു കാലഘട്ടം. ആധുനിക ലോകത്തിലെ കണ്ണുനിറയിക്കുന്ന നിരവധി അനുഭവങ്ങള്‍, ലേഖനങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും പത്രങ്ങളിലൂടെയും നാം അനുദിനം വായിക്കാറുണ്ട്. 


മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിയ്ക്കുന്ന തരത്തില്‍ ഉള്ള ആക്രമണങ്ങള്‍, പീഡനങ്ങള്‍. കോണ്‍സന്‍ട്രെഷന്‍ ക്യാമ്പുകളിലൂടെ മനുഷ്യനെ പച്ചയ്ക്ക് ചുട്ടു കൊന്ന കഴിഞ്ഞ നൂറ്റാണ്ട്.

സ്വേഛാധിപത്യ വാഴ്ച്ചഭരണത്തില്‍ ജീവിതം മടുത്ത ഒരു കാലഘട്ടം.

 മയക്കുമരുന്നിനു അടിമയായവര്‍, തീവ്രവാദികളായവര്‍, നിരപരാധികളെ തട്ടികൊണ്ടുപോകുന്നവര്‍ ഇങ്ങനെ പാപത്തിന്റെ ബന്ധനത്തില്‍ അടിമപെട്ടവര്‍ എത്രയോപേര്‍. ഈ ലോകം മുഴുവന്‍ അധമവികാരത്തിനു അടിമപെട്ടു എന്നതില്‍ യാതൊരു സംശയവുമില്ല.

'ദൈവത്തെ അംഗീകരിക്കുന്നത് പോരായ്മയായ് അവര്‍ കരുതിയതു നിമിത്തം, അധമവികാരത്തിനും അനുചിത പ്രവര്‍ത്തികള്‍ക്കും ദൈവം അവരെ വിട്ടു കൊടുത്തു' ഈ വചനത്തിന്റെ പൂര്‍ത്തീകരണമാണ് ഇന്നത്തെ ലോക അവസ്ഥക്ക് കാരണമെന്ന് നാം അംഗീകരിച്ചേ തീരു.

Tags

Share this story

From Around the Web