ചങ്ങനാശേരി അതിരൂപത ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കമായി

 
bible


ചങ്ങനാശേരി: ചങ്ങനാശേരി സോണല്‍ കരിസ്മാറ്റിക് ബൈബിള്‍ കണ്‍വെന്‍ഷന്‍ കൃപാഭിഷേകത്തിന് തുടക്കമായി. എസ്ബി കോളജ് മൈതാനത്ത് മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. വചനം മനസിനേയും ഹൃദയത്തേയും മാനസാന്തരപ്പെടുത്തണമെന്ന് ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് പറഞ്ഞു. അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടറും പ്രശസ്ത വചനപ്രഘോഷകനുമായ ഫാ. ഡൊമിനിക് വാളന്മനാലും എഴുപതംഗ ടീമുമാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്.

ദിവസവും വൈകുന്നേരം 3.30 മുതല്‍ രാത്രി ഒമ്പതു വരെയാണ് കണ്‍വന്‍ഷന്‍ സമയം. കണ്‍വെന്‍ഷന്റെ തത്സമയ സംപ്രേക്ഷണം FR. DOMINIC VALANMANAL OFFICIAL എന്ന യൂട്യൂബ് ചാനലിലും ലഭ്യമാണ്. ഇന്ന് 3.30ന് ജപമാലയോടെ കണ്‍വന്‍ഷന് ആരംഭിക്കും. നാലിന് ചങ്ങനാശേരി അതിരൂപത വികാരിജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. പത്തനംതിട്ട ബിഷപ്പ് ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് സന്ദേശം നല്‍കും.

നാളെ വൈകുന്നേരം നാലിന് അതിരൂപതാ വികാരി ജനറാള്‍ മോണ്‍. സ്‌കറിയ കന്യാകോണില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍, കെസിബിസി കരിസ്മാറ്റിക് കണ്‍വന്‍ഷന്‍ സെക്രട്ടറി ഫാ. ഡോ. ജോണ്‍സണ്‍ തുണ്ടിയില്‍ എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കും. 23ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി സഹകാര്‍മികനായിരിക്കും. സമാപന ദിനമായ 24ന് ഫാ. ഡൊമിനിക് വാളന്മനാല്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് വചനപ്രഘോഷണം നടത്തും.

Tags

Share this story

From Around the Web