സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്യുന്നതായി ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കല്‍

 
arch bishop


കൊച്ചി: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനും സര്‍ക്കാര്‍ നിയോഗിച്ച ജെ.ബി. കോശി കമ്മീഷന്റെ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ച സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്യുന്നതായി കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍. 


ലത്തീന്‍ കത്തോലിക്ക സമുദായ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നതില്‍ നിലനിന്നിരുന്ന തടസങ്ങള്‍ ഒഴിവാക്കാനെടുത്ത തീരുമാനവും സ്വാഗതാര്‍ഹമാണ്. 

1947 എന്ന കാലപരിധി ഒഴിവാക്കുന്നതും ഈ വിഷയത്തിലുള്ള പ്രയാസം പരിഹരിക്കും. തീരുമാനം വ്യക്തമാക്കി സര്‍ക്കാര്‍ ഉടന്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നാണു പ്രതീക്ഷ.

ജെ.ബി. കോശി കമ്മീഷന്‍ പഠനറിപ്പോര്‍ട്ടും ശിപാര്‍ശകളും പൊതുജനങ്ങളുടെ അറിവിലേക്കായി അടിയന്തരമായി പ്രസിദ്ധീകരിക്കണം. അഞ്ഞൂറിലധികം ശിപാര്‍ശകളാണു കമ്മീഷന്‍ സര്‍ക്കാരിന് നല്‍കിയിട്ടുള്ളത്.

 ഈ ശിപാര്‍ശകള്‍ മുന്‍ഗണനാക്രമത്തില്‍ കൂടിയാലോചനകളിലൂടെ നടപ്പിലാക്കുന്നതിനായി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറല്‍ സെക്രട്ടറി ഫാ.ഡോ. ജിജു ജോര്‍ജ് അറക്കത്തറ എന്നിവര്‍ ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web