മെസ്സിയുടെ വാക്കുകള്‍ ഓര്‍മിപ്പിച്ച് ആര്‍ച്ച്ബിഷപ്പ്; അര്‍ജന്റീനയില്‍ ഐക്യത്തിന് ആഹ്വാനം
അര്‍ജന്റീന: അര്‍ജന്റീനയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബ്യൂണസ് ഐറിസ് കത്തീഡ്രലില്‍ നടന്ന പ്രാര്‍ഥനാ ചടങ്ങില്‍ രാജ്യത്ത് ഐക്യത്തിനായി ആഹ്വാനം ചെയ്ത് ആര്‍ച്ച്ബിഷപ്പ് ജോര്‍ജ് ഇഗ്‌നാസിയോ ഗാര്‍സിയ ക്യുര്‍വ.
പ്രസിഡന്റ് ഹാവിയര്‍ മിലെയ്, മറ്റ് മന്ത്രിമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ജനങ്ങളോട് ഐക്യത്തിന് ആഹ്വാനം ചെയ്തത്.
വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്ക് മുകളിലാണ് ഒത്തൊരുമയെന്ന് ഓര്‍മ്മിപ്പിച്ച ആര്‍ച്ച് ബിഷപ്പ്, സഹിഷ്ണുതയില്ലായ്മ, രാഷ്ട്രീയ ചേരിതിരിവ്, അഴിമതി, പാവപ്പെട്ടവരോടുള്ള ക്രൂരത എന്നിവയ്ക്കെതിരെ ശക്തമായി സംസാരിച്ചു.
ഫിഫ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിറ്റ്‌സര്‍ലന്‍ഡുമായുള്ള മത്സരത്തിന് അര്‍ജന്റീന ടീം തയ്യാറെടുക്കുന്ന പശ്ചാത്തലത്തില്‍ 2022 ല്‍ ലോകകപ്പ് നേടിയ ശേഷം മെസ്സി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വാക്കുകളാണ് അദ്ദേഹം പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയത്.
''അര്‍ജന്റീനക്കാര്‍ ഒരുമിച്ച് പോരാടിയാല്‍ എന്തും നേടിയെടുക്കാന്‍ സാധിക്കുമെന്ന് നമ്മള്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. ഈ നേട്ടം വ്യക്തിഗത മികവിനേക്കാള്‍ ഉപരിയായി, എല്ലാവരും ഒരുമിച്ച് ഒരേ സ്വപ്നത്തിനായി പോരാടിയതിന്റെ കരുത്താണ്'' എന്ന് ആര്‍ച്ച്ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.
ടീം വര്‍ക്കിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് അര്‍ജന്റീനയിലെ ജനങ്ങളും രാജ്യത്തിന്റെ പുരോഗതിക്കായി ഒന്നിക്കണമെന്നും പരസ്പരം വിഭജിക്കുന്ന മതിലുകള്‍ക്ക് പകരം പാലങ്ങള്‍ പണിയണമെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.