ആര്‍ച്ച് ബിഷപ്പ് റാഫി മഞ്ഞളി വത്തിക്കാനിലെ മതാന്തര സംവാദത്തിനുള്ള കാര്യാലയ അംഗമായി നിയമിച്ചു
Jul 17, 2025, 16:07 IST

ആര്‍ച്ച് ബിഷപ്പ് റാഫി മഞ്ഞളി വത്തിക്കാനിലെ മതാന്തര സംവാദത്തിനുള്ള കാര്യാലയ അംഗമായി നിയമിച്ചു
വത്തിക്കാന്‍ സിറ്റി: മലയാളിയും ആഗ്ര അതിരൂപത ആര്‍ച്ച് ബിഷപ്പുമായ ഡോ. റാഫി മഞ്ഞളിയെ ലെയോ പതിനാലാമന്‍ മാര്‍പാപ്പ വത്തിക്കാനിലെ മതാന്തര സംവാദത്തിനുള്ള കാര്യാലയത്തിന്റെ അംഗമായി നിയമിച്ചു. അഞ്ചു വര്‍ഷത്തേക്കാണു നിയമനം. മതാന്തര സംവാദ തിരുസംഘത്തിന്റെ തലവനായി മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിനെ മാര്‍പാപ്പ നേരത്തെ നിയമിച്ചിരിന്നു. ഈ സംഘത്തിലേക്കാണ് ആര്‍ച്ച് ബിഷപ്പ് റാഫി മഞ്ഞളിയെ അംഗമായി നിയമിച്ചിരിക്കുന്നത്.