ഇറാനിലെ ടെഹ്റാന്‍ ആര്‍ച്ച് ബിഷപ്പ് ലെയോ പാപ്പയുമായി കൂടിക്കാഴ്ച നടത്തി

 
teharan



ടെഹ്‌റാന്‍: ഇറാനിലെ ഏക ലത്തീന്‍ അതിരൂപതയായ ടെഹ്റാന്‍-ഇസ്ഫഹാന്റെ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഡൊമിനിക് മാത്യു ലെയോ പാപ്പയുമായി കൂടിക്കാഴ്ച നടത്തി. 

സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍, ഭരണകൂടത്തിനെതിരായ യു.എസിന്റെയും ഇസ്രായേലിന്റെയും ഭീഷണികള്‍ എന്നിവയ്ക്കിടയില്‍ 2,000 അംഗങ്ങളുള്ള ഇറാനിയന്‍ അതിരൂപതയെ നയിച്ച അദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് നയതന്ത്ര ഇടപെടലിലൂടെ റോമിലേക്ക് കൊണ്ടുവന്നത്. 

ഇതിന് പിന്നാലേ ഇന്നലെ മാര്‍ച്ച് 11നു ലെയോ പാപ്പയുമായി കൂടിക്കാഴ്ച നടത്തുകയായിരിന്നു.

ഫെബ്രുവരി 28ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇറാനില്‍ സംയുക്ത ആക്രമണം നടത്താന്‍ ഉത്തരവിട്ടതിനെത്തുടര്‍ന്ന് കര്‍ദ്ദിനാള്‍ ഡൊമിനിക് മാത്യു എവിടെയാണെന്ന് അജ്ഞാതമായിരുന്നു. 

ഇതിനിടെ ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി കൊല്ലപ്പെട്ടു. ഇതിനു മറുപടിയായി, ഇറാന്‍ യുഎസ് താവളങ്ങള്‍ക്കും സേനകള്‍ക്കും നേരെയും ഇസ്രായേലിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കും നേരെയും ആക്രമണം അഴിച്ചുവിട്ടിരിന്നു.


വൈകാതെ ടെഹ്റാന്‍-ഇസ്ഫഹാന്‍ അതിരൂപതയുടെ ആസ്ഥാനം ഇറ്റാലിയന്‍ എംബസിയിലായതിനാല്‍ കര്‍ദ്ദിനാള്‍ ഡൊമിനിക് മാത്യുവിനെയും എംബസി ജീവനക്കാരെയും അവിടെ നിന്ന് ഒഴിപ്പിക്കുകയായിരിന്നു. 

നയതന്ത്ര പ്രതിനിധി സംഘത്തോടൊപ്പം അദ്ദേഹം അസര്‍ബൈജാന്‍ വഴിയാണ് റോമിലേക്ക് എത്തിയത്. 

ഓര്‍ഡര്‍ ഓഫ് ഫ്രിയേഴ്സ് മൈനര്‍ കണ്‍വെന്‍ച്വല്‍സ് സന്യാസ സമൂഹാംഗമായ ഡൊമിനിക് മാത്യു 2021-ലാണ് ഇറാന്റെ ആര്‍ച്ച് ബിഷപ്പായി നിയമിതനായത്.

 2024-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് അദ്ദേഹത്തെ കര്‍ദ്ദിനാളായി ഉയര്‍ത്തിയത്.


 

Tags

Share this story

From Around the Web