ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ ലെയോ പതിനാലാമന്‍ മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചു
Jun 20, 2025, 14:46 IST

വത്തിക്കാന്‍ സിറ്റി: ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ ആഗോള സഭയുടെ പരമാദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമന്‍ മാര്‍പ്പാപ്പയെ സന്ദര്‍ശിക്കുകയും സ്‌നേഹോപഹാരങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു.
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട് സന്നിഹിതനായിരുന്നു. ചങ്ങനാശേരി അതിരൂപതാ വൈദികനായ ഫാ. ജേക്കബ് കൂരോത്ത് വരച്ച മാര്‍ത്തോമാ ശ്ലീഹായുടെ ഐക്കണും പ്രശസ്ത ശില്‍പിയായ കോട്ടയം വയലാ സ്വദേശി തോമസ് വെള്ളാരത്തുങ്കല്‍ നിര്‍മ്മിച്ച ശില്‍പവുമാണ് കൈമാറിയത്.