ന്യൂനപക്ഷങ്ങള്‍ അവഗണിക്കപ്പെടുന്നതായി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

കണ്ണൂര്‍: അര്‍ഹതപ്പെട്ട നീതിപൂര്‍വമായ പല കാര്യങ്ങളിലും ന്യൂനപക്ഷങ്ങള്‍ അവഗണിക്കപ്പെടുന്നതായി തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കത്തോലിക്ക എയ്ഡഡ് മേഖലയിലെ അധ്യാപകരോടു പുലര്‍ത്തുന്ന ഇരട്ടത്താപ്പിനും നീതിനിഷേധത്തിനുമെതിരേ കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍, കോട്ടയം, തലശേരി അതിരൂപത വിദ്യാഭ്യാസ ഏജന്‍സികളുടെ സഹകരണത്തോടെ നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേ ഹം.
കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാതെ സര്‍ക്കാര്‍ അടയിരിക്കുന്നത് അന്യായമാണ്. എയിഡഡ് മാനേജ്മെന്റുകളെ അയിത്തം കല്പിച്ച് തിന്മയുടെ വക്താക്കളായി അവതരിപ്പിക്കുന്നു. ഇതര സമുദായങ്ങളില്‍നിന്നു ഭിന്നമായി ക്രൈസ്തവ മാനേജ്മെ ന്റുകളുടെ അധ്യാപകര്‍ക്കു മാത്രം ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ ശമ്പളം നല്‍കാതെ ഏഴു വര്‍ഷമായി തടഞ്ഞുവച്ചിരിക്കുന്നു.
ഈ അന്യായം കണ്ടില്ലെന്നു നടി ക്കാനാകില്ല. സ്‌കൂള്‍ വിഷയത്തില്‍ എന്‍എസ്എസ് നേടിയ സുപ്രീംകോടതി വിധി എല്ലാ മാനേജ്‌മെന്റുകള്‍ക്കും ബാധകമായിട്ടും വിധിയെ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല.
ക്രൈസ്തവ സ്‌കൂകൂളുകളുടെ ശമ്പള വിഷയത്തില്‍ നാലുമാസത്തിനകം തീരുമാനമെടുക്കണമെന്നു ഹൈക്കോടതി വിധിച്ച് ഒന്നര വര്‍ഷമായിട്ടും സര്‍ക്കാര്‍ അനങ്ങുന്നില്ല. അന്യായത്തിന് അറുതി വരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തിപരമായി മുന്‍കൈയെടുത്ത് പരിഹാരം കാണണമെന്ന് ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.
സമരം വിജയിക്കുംവരെ സഭാനേതൃത്വം സമരക്കാര്‍ക്കൊപ്പം ഉണ്ടാകും. സര്‍ക്കാര്‍ നടത്താന്‍ പോകുന്ന ന്യൂനപക്ഷ സംഗമത്തില്‍ ആരെയൊക്കെയാണ് ഉള്‍പ്പെടുത്തുന്ന തെന്ന് അറിയാത്തതിനാല്‍ മറുപടി പറയുന്നില്ലെന്ന് പിന്നീട് ചോദ്യത്തിന് മറുപടിയാ യി മാര്‍ പാംപ്ലാനി വ്യക്തമാക്കി.