ഫരീദാബാദ് രൂപത മതബോധന വർഷത്തിന്റെ രൂപതാതല ഉത്ഘാടനം ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര നിർവഹിച്ചു

 
Kvc

ന്യൂഡൽഹി: മണിപ്പൂരിൽ , കുക്കി, മെയ്‌തെയ് നേതാക്കളുമായി നവംബർ-ഡിസംബർ മാസങ്ങളിൽ സംയുക്ത യോഗം നടത്താൻ കേന്ദ്രം. വടക്കുകിഴക്കൻ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന വംശീയ സംഘർഷങ്ങൾക്കും കലാപങ്ങൾക്കും ഇടയിൽ ആയുധങ്ങൾ വൻതോതിൽ പിടിച്ചെടുക്കൽ, അക്രമത്തിൽ ഗണ്യമായ കുറവ് എന്നിവ സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രതീക്ഷകൾ ഉദ്യോഗസ്ഥർക്കിടയിൽ ഉയർത്തുന്നുണ്ട്.

സംസ്ഥാനത്ത് നിലവിലുള്ള സാഹചര്യം കുറച്ച് മാസങ്ങൾ കൂടി തുടരുമെന്ന് പ്രതീക്ഷിക്കുന്നെന്നും പോരാട്ട ഗ്രൂപ്പുകൾക്കിടയിൽ അക്രമാസക്തമായ ഏറ്റുമുട്ടലുകൾ ഉണ്ടാകുന്നില്ലെങ്കിൽ, കുക്കി, മെയ്തെയ് നേതാക്കളുമായി ചർച്ച നടത്തുമെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു. നിയമവിരുദ്ധമായി കൈവശം വെച്ച ആയുധങ്ങൾ സമർപ്പിക്കാൻ ഈ വർഷം ആദ്യം ഗവർണർ അജയ് ഭല്ല നടത്തിയ അപ്പീലിനെത്തുടർന്ന്, വിവിധ ഗ്രൂപ്പുകളിലെ വ്യക്തികൾ സ്വമേധയാ 1,089 ആയുധങ്ങൾ കൈമാറി. ഇതോടെ ആകെ കണ്ടെടുത്ത ആയുധങ്ങളുടെ എണ്ണം 5,859 ആയി ഉയർന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതെല്ലാം ഉദ്യോഗസ്ഥർക്കിടയിൽ പ്രതീക്ഷ ഉയർത്തുന്നുണ്ട്.

Tags

Share this story

From Around the Web