വത്തിക്കാന്‍ വിഭാഗത്തിന്റെ കാര്യദര്‍ശി ആര്‍ച്ച്ബിഷപ്പ് ഗാല്ലഗെര്‍ ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തില്‍

വത്തിക്കാന്‍:രാഷ്ട്രങ്ങളും അന്താരാഷ്ട്രസംഘടനകളുമായള ബന്ധം പുലര്‍ത്തുന്നതിനായുള്ള വത്തിക്കാന്‍ വിഭാഗത്തിന്റെ കാര്യദര്‍ശി ആര്‍ച്ച്ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗെര്‍ ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിന്റെ എണ്‍പതാം യോഗത്തില്‍ പങ്കെടുക്കുന്നു.
അമേരിക്കന്‍ ഐക്യനാടുകളില്‍, ന്യുയോര്‍ക്കില്‍ സെപ്റ്റംബര്‍ 23-29 വരെയാണ് ഐക്യരാഷ്ട്രസഭയുടെ എണ്‍പതാം പൊതുസമ്മേളനം.
സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് സെപ്റ്റംബര്‍ 22-ന് ന്യുയോര്‍ക്കില്‍ എത്തിയ ആര്‍ച്ചബിഷപ്പ് ഗാല്ലഗെര്‍ മുപ്പതാം തിയതിവരെ സമ്മേളത്തിലുണ്ടായിരിക്കും.
ആഗോളവെല്ലുവിളികളെക്കുറിച്ചു ചര്‍ച്ചചെയ്യുകയും ഒരു ധാരണയിലെത്തുകയുമാണ് ലോക നേതാക്കള്‍ പങ്കെടുക്കുന്ന ഐക്യരാഷ്ട്രസഭയുടെ എണ്‍പതാം വാര്‍ഷിക പശ്ചാത്തലത്തില്‍ നടക്കുന്ന ഈ ഉന്നതതലയോഗത്തിന്റെ ലക്ഷ്യം.