ട്രംപിനായി പ്രത്യേക പ്രാർത്ഥന നടത്തി ആർച്ച് ബിഷപ്പും ബിഷപ്പുമാരും

 
4555

പ്രസിഡന്റ് ട്രംപിനായി പ്രാർത്ഥിച്ച് കത്തോലിക്ക മെത്രാൻമാർ. 

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനായി പ്രത്യേക പ്രാർത്ഥന നടത്തി ആർച്ച് ബിഷപ്പും ബിഷപ്പുമാരും. 

ഡെൻവർ ആർച്ച് ബിഷപ്പ് ജെയിംസ് ആർ. ഗോൽക്കയുടെ നേതൃത്വത്തിൽ പന്ത്രണ്ടോളം ബിഷപ്പുമാരാണ് വൈറ്റ് ഹൗസിലെത്തിയത്. രാഷ്ട്രത്തിനും അതിൻ്റെ ഭരണാധികാരികൾക്കും വേണ്ടിയുള്ള പ്രാർത്ഥനയ്‌ക്കൊപ്പം, തിന്മയുടെ സ്വാധീനങ്ങളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കണമെന്ന് ആർച്ചു ബിഷപ് ഗോൽക്ക പ്രാർത്ഥിച്ചു . 

ജീവൻ്റെ പവിത്രത, മനുഷ്യാന്തസ്സ് തുടങ്ങിയ കത്തോലിക്കാ സഭയ്ക്ക് നിർണായകമായ വിഷയങ്ങളിൽ തുടർചർച്ചകൾക്ക് ഈ കൂടിക്കാഴ്ച സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ആർച്ച് ബിഷപ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

കൂടിക്കാഴ്ചയെ “വളരെ മികച്ചതും ആത്മീയവുമായ ഒത്തുചേരൽ” എന്നാണ് പ്രസിഡന്റ് ട്രംപ് വിശേഷിപ്പിച്ചത്. ട്രംപിൻ്റെ ആത്മീയ ഉപദേശക പൗള വൈറ്റ്-കെയ്‌നും പ്രാർത്ഥനാ വേളയിൽ സന്നിഹിതയായിരുന്നു.

അതേസമയം, നിർണായകമായ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ നടന്ന ഈ കൂടിക്കാഴ്ച രാഷ്ട്രീയ നിരീക്ഷകർക്കിടയിലും വിശ്വാസികൾക്കിടയിലും വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.

Tags

Share this story

From Around the Web