1,400 വര്‍ഷം പഴക്കമുള്ള അതിപുരാതനമായ ക്രൈസ്തവ ദേവാലയം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി
ഇസ്രായേല്‍-ഈജിപ്ത് അതിര്‍ത്തിയിലെ നെഗേവ് മരുഭൂമിയിലുള്ള നിറ്റ്സാന നാഷണല്‍ പാര്‍ക്കില്‍ നിന്ന് 1,400 വര്‍ഷം പഴക്കമുള്ള അതിപുരാതനമായ ക്രൈസ്തവ ദേവാലയം പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു. വര്‍ണ്ണാഭമായ മൊസൈക് തറകളോടു കൂടിയ ഈ ദേവാലയം ബൈസാന്റൈന്‍ കാലഘട്ടത്തിലെ നിര്‍മ്മാണ വൈഭവത്തിന്റെ ഉത്തമ ഉദാഹരണമാണ്. ആലിഏൗൃശീി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഥമിമ ഠരവലസവമിീ്‌ലെേന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കണ്ടെത്തലിന് പിന്നില്‍.
ഒരു നൂറ്റാണ്ട് മുന്‍പ്, പ്രശസ്ത ബ്രിട്ടീഷ് പര്യവേക്ഷകരായ ലോറന്‍സ് ഓഫ് അറേബ്യയും (ഠ.ഋ. ഘമംൃലിരല) ലിയോനാര്‍ഡ് വൂളിയും ഈ പ്രദേശത്ത് പര്യവേഷണം നടത്തിയിരുന്നു. അന്ന് അവര്‍ കണ്ടുപിടിച്ച പള്ളിയുടെ പ്ലാനുകളും കുറിപ്പുകളും ആധുനിക ഏകട സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ചാണ് ഗവേഷകര്‍ ഈ പള്ളിയുടെ സ്ഥാനം കൃത്യമായി കണ്ടെത്തിയത്. ഓട്ടോമന്‍ ഭരണകാലത്ത് സൈനിക കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചപ്പോള്‍ ഈ പള്ളിക്ക് ഭാഗികമായി നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ചശ്വേമിമ വെറുമൊരു ഗ്രാമമായിരുന്നില്ല, മറിച്ച് വിശുദ്ധ നാട്ടില്‍ നിന്ന് ഈജിപ്തിലെ സിനായിയിലുള്ള സെന്റ് കാതറിന്‍ മൊണാസ്ട്രിയിലേക്കും സീനായ് മലയിലേക്കും പോയിരുന്ന തീര്‍ത്ഥാടകരുടെ പ്രധാന വിശ്രമകേന്ദ്രമായിരുന്നു. നിറ്റ്സാനയില്‍ നിന്ന് കണ്ടെത്തപ്പെടുന്ന ആറാമത്തെ ദേവാലയമാണിത്. വെറും 2,000 നിവാസികള്‍ മാത്രമുള്ള ഗ്രാമത്തില്‍ ഇത്രയധികം പള്ളികള്‍ പണിയാന്‍ കാരണം അവിടെയെത്തിയിരുന്ന ആയിരക്കണക്കിന്
തീര്‍ത്ഥാടകരായിരുന്നു. ഇതുവരെ കണ്ടെത്തിയ പള്ളികളില്‍ വെച്ച് ഏറ്റവും മനോഹരമായത് ഇതാണെന്ന് ഗവേഷകര്‍ പറയുന്നു. ജ്യാമിതീയ രൂപങ്ങളും പൂക്കളും ാലറമഹഹശീനുകളും ആലേഖനം ചെയ്ത മൊസൈക് തറകള്‍ ഇന്നും കേടുപാടുകള്‍ കൂടാതെ നിലനില്‍ക്കുന്നു. പള്ളിയുടെ തറയില്‍ കാണപ്പെട്ട ഒരു ലിഖിതത്തില്‍ നിന്ന് എഡി 601-ലാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതെന്ന് വ്യക്തമായി. സിറിയയിലെ ഹോംസില്‍ (അന്ന് എമേസ) നിന്നെത്തിയ സെര്‍ജിയസ് എന്ന ധനികനാണ് ഇത് പണിയാന്‍ സഹായിച്ചത്. പള്ളിയുടെ ചുവരുകളില്‍ ജോര്‍ജിയ, അര്‍മേനിയ തുടങ്ങിയ വിദൂര ദേശങ്ങളില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ തങ്ങളുടെ പേരുകളും പ്രാര്‍ത്ഥനകളും രേഖപ്പെടുത്തിയിട്ടുണ്ട്. 1930-കളില്‍ ഇവിടെ നിന്ന് കണ്ടെത്തിയ പാപ്പിറസ് രേഖകളില്‍ അക്കാലത്തെ നികുതികള്‍, സൈനിക കാര്യങ്ങള്‍, സഭാനടപടികള്‍ എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങളുണ്ട്. എഡി 638-ലെ ഇസ്ലാമിക അധിനിവേശത്തിന് ശേഷവും നിറ്റ്സാന ഒരു തീര്‍ത്ഥാടന കേന്ദ്രമായി തുടര്‍ന്നു. എന്നാല്‍ ഏകദേശം 150 വര്‍ഷങ്ങള്‍ക്ക് ശേഷം, വിശുദ്ധ നാട് ക്രിസ്തീയ ലോകത്ത് നിന്ന് ഒറ്റപ്പെട്ടതോടെ തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞു. ഒന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഈ പ്രദേശം പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെടുകയും മണലില്‍ മറയുകയും ചെയ്തു. വരും നാളുകളില്‍ പള്ളിയോട് ചേര്‍ന്നുള്ള സന്യാസ ആശ്രമങ്ങളെക്കുറിച്ചും കൂടുതല്‍ മുറികളെക്കുറിച്ചും പഠനം നടത്താനാണ് പുരാവസ്തു വകുപ്പിന്റെ തീരുമാനം.