അരവണ ക്ഷാമമില്ല, പ്രതിദിനം ഉത്പാദിപ്പിക്കുന്നത് 2 ലക്ഷം ടിന്‍; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍, തീര്‍ത്ഥാടന കാലത്തേക്ക് 60 ലക്ഷം ടിന്‍ അരവണയുടെ കരുതല്‍ ശേഖരം ഉറപ്പാക്കാനാണ്  തീരുമാനം

 
ARAVANA PAYSAM11

 

 


തിരുവനന്തപുരം: ശബരിമലയില്‍ അരവണ ക്ഷാമമുണ്ടാകുമെന്ന ആശങ്ക പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍. പ്രതിദിനം രണ്ട് ലക്ഷം ടിന്‍ അരവണ ഉത്പാദിപ്പിക്കുന്നുണ്ടെന്നും, പുതിയ പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രാപ്പകലില്ലാതെ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തീര്‍ത്ഥാടന കാലത്തേക്ക് 60 ലക്ഷം ടിന്‍ അരവണയുടെ കരുതല്‍ ശേഖരം ഉറപ്പാക്കാനാണ് ബോര്‍ഡിന്റെ തീരുമാനം.

ആവശ്യസാമഗ്രികള്‍ സന്നിധാനത്തേക്ക് എത്തിക്കുന്നതിനുള്ള ട്രാന്‍സ്‌പോര്‍ട്ട് കരാര്‍ ഇന്നു (ഒക്ടോബര്‍30) മുതല്‍ ആരംഭിക്കും. ഇതിനായി ദേവസ്വം ബോര്‍ഡ് സ്വന്തമായി രണ്ട് ട്രാക്ടറുകള്‍ വാങ്ങുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ശബരിമല ഡിജിറ്റലൈസേഷനുമായി ബന്ധപ്പെട്ട് കിന്‍ഫ്രാ ഇതുവരെ പണം നല്‍കിയിട്ടില്ലെന്ന വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. കിന്‍ഫ്രായ്ക്ക് എന്തെങ്കിലും വിഷമമുണ്ടെങ്കില്‍ അവര്‍ക്ക് പോകാം എന്നും, നിലവില്‍ നമ്മുടെ അക്കൗണ്ടില്‍ നിന്നാണ് പണം നല്‍കുന്നതെന്നും വ്യക്തമാക്കിയ അദ്ദേഹം, പദ്ധതി പാതിവഴിയില്‍ മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകാനുള്ള മുന്‍കരുതലെടുത്തിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. എല്ലാവരുടെയും ഒറ്റക്കെട്ടായ സഹകരണത്തോടെ ശബരിമല മണ്ഡലകാലം കുറ്റമറ്റ രീതിയില്‍ നടത്താന്‍ കഴിയുമെന്നും കെ. ജയകുമാര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Tags

Share this story

From Around the Web