ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് ഒരുങ്ങി പമ്പാതീരം; ജലമേള ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു

 
c p radhakrishanan


പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് ഒരുങ്ങി പമ്പാതീരം. ജലമേള ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മൂന്ന് മണിക്കാണ് വള്ളംകളി മത്സരത്തിന് തുടക്കമാകുക. അമ്പത്തിയൊന്ന് പള്ളിയോടങ്ങളാണ് ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കുന്നത്. ആചാര സംരക്ഷണത്തിന്റെ കാഴ്ചയാണ് ആറന്മുള വള്ളംകളിയിലൂടെ കാണാനാവുന്നതെന്ന് ഉപരാഷ്ട്രപതി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

രാജ്യത്തെ മറ്റൊരു സംസ്ഥാനവും ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്നില്ല എന്നാല്‍ കേരളം അങ്ങനെയല്ല. ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം അത് അഭിമാനിക്കാവുന്ന കാര്യമാണ്.

നെഹ്റ്രു ട്രോഫി മാതൃകയിലാണ് വള്ളംകളി നടക്കുക. ഏറ്റവും കുറഞ്ഞ സമയത്തില്‍ ഫിനിഷ് ചെയ്യുന്ന പള്ളിയോടം മന്നം ട്രോഫിയില്‍ മുത്തമിടും. എ  ബി ബാച്ചുകളിലായി 51 പള്ളിയോടങ്ങളാണ് ഇത്തവണ മത്സരത്തില്‍ പങ്കെടുക്കുന്നത്. വൈകിട്ട് 3 മണി മുതലാണ് മത്സര വള്ളംകളി. മന്ത്രിമാരായ രമേശ് ചെന്നിത്തല, റോജി എം ജോണ്‍, മോന്‍സ് ജോസഫ്, പി സി വിഷ്ണുനാഥ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Tags

Share this story

From Around the Web