ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ അറബ് രാഷ്ട്ര നേതാക്കള്‍ ഖത്തറിലേക്ക്
Sep 11, 2025, 10:32 IST

ഖത്തര്‍:ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ അറബ് രാഷ്ട്ര നേതാക്കള്‍ ഖത്തറിലേക്ക്. ഖത്തറിന് പിന്തുണ വാഗ്ദാനം ചെയ്യുന്നതോടൊപ്പം തുടര്‍ നടപടികളെ കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുവെന്നാണ് സൂചന. ഹമാസ് നേതാക്കളെ ലക്ഷ്യംവച്ചുള്ള ദോഹയിലെ ആക്രമണം ബുദ്ധിപരമായിരുന്നില്ലെന്ന് ഡോണള്‍ഡ് ട്രംപ് നെതന്യാഹുവിനെ അറിയിച്ചതായി വോള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.