താല്‍ക്കാലിക വി സി നിയമനം; ഗവര്‍ണറെ നേരിടാനൊരുങ്ങി സര്‍ക്കാര്‍ സുപ്രീം കോടതിയിൽ ഉപഹര്‍ജി നല്‍കും

 
 supreme court

കൊച്ചി: താല്‍ക്കാലിക വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറെ നേരിടാനൊരുങ്ങി സര്‍ക്കാര്‍. കെടിയു, ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനെതിരെ സുപ്രീം കോടതിയിൽ ഉപഹര്‍ജി നല്‍കും. താല്‍ക്കാലിക വി സി നിയമം റദ്ദാക്കണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടും. സര്‍വ്വകലാശാല നിയമം അനുസരിച്ച് നിയമനം നടത്തണമെന്നാണ് ആവശ്യം.

വെള്ളിയാഴ്ചയാണ് ഡിജിറ്റല്‍, കെടിയു താല്‍ക്കാലിക വിസിമാരായി സിസ തോമസ്, കെ ശിവപ്രസാദ് എന്നിവരെ നിയമിച്ചത്. സര്‍ക്കാര്‍ നല്‍കിയ പാനല്‍ തള്ളിയായിരുന്നു നിയമനം. സുപ്രീം കോടതി ഉത്തരവിനെ മറികടന്നായിരുന്നു ഡിജിറ്റല്‍, കെടിയു സര്‍വ്വകലാശാല താല്‍ക്കാലിക വി സിമാരുടെ നിയമനം നടന്നത്. വി സി നിയമനം സര്‍ക്കാര്‍ പാനലില്‍ നിന്നും വേണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. സ്ഥിരം വി സി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരും ചാന്‍സലറും സമവായത്തിലെത്തണം, സ്ഥിരം വി സിമാരെ നിയമിക്കുന്നതുവരെ നിലവിലെ വി സിമാര്‍ക്ക് തുടരാം. സര്‍വകലാശാലകളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കരുതെന്നും നിരീക്ഷിച്ചായിരുന്നു സുപ്രീം കോടതിയുടെ നടപടി.

Tags

Share this story

From Around the Web