ഭിന്നശേഷിക്കാരുടെ നിയമനം; വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ദുരുദ്ദേശപരമെന്ന് സിറോ മലബാർ സഭ
Sep 28, 2025, 21:52 IST

കൊച്ചി: വിദ്യാഭ്യാസ മന്ത്രിക്ക് എതിരെ സിറോ മലബാർ സഭ.
ഭിന്നശേഷിക്കാരായ ആളുകൾക്ക് നിയമനം നൽകുന്നതിൽ ക്രൈസ്തവ മാനേജ്‌മെന്റുകൾ തടസം നിൽക്കുന്നു എന്ന ആരോപണം ദുരുദ്ദേശപരമാണെന്ന് സഭ പ്രതികരിച്ചു.
വകുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉന്നയിക്കുമ്പോൾ ധിക്കാരപൂർവമായ മറുപടി ആണ് ലഭിക്കുന്നതെന്നും സഭ വ്യക്തമാക്കി.
ഭിന്നശേഷി നിയമനവും ആവശ്യമായ ഒഴിവുകളും നിലനിർത്തിയിട്ടുണ്ടെന്ന സത്യവാങ്മൂലം ക്രൈസ്തവ മാനേജ്‌മെന്റുകൾ സർക്കാരിനും സുപ്രീംകോടതിക്കും നൽകിയിട്ടുണ്ടെന്നും സഭ പ്രസ്താവനയിൽ വ്യക്തമാക്കി.
നിങ്ങൾ വേണമെങ്കിൽ കോടതിയിൽ പോയ്‌കൊള്ളു എന്നാണ് മന്ത്രിയുടെ വകുപ്പ് പറയുന്നത്.
തൊഴിലാളികൾക്കു പ്രാമുഖ്യം നൽകുന്ന സർക്കാർ ഭരിക്കുമ്പോൾ, അധ്യാപക വൃത്തിയിലേർപ്പെട്ടിരിക്കുന്നവർക്കു നീതി ഉറപ്പാക്കണമെന്ന് ഓർമിപ്പിക്കേണ്ടതുണ്ടോ എന്നും സഭ ചോദിച്ചു.