ഭിന്നശേഷി അധ്യാപക നിയമനം; സര്‍ക്കാര്‍ അയയുന്നു. ക്രൈസ്തവ സഭകള്‍ വിമര്‍ശനവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നീക്കം

തിരുവനന്തപുരം: ഭിന്നശേഷി അധ്യാപക നിയമനത്തില്‍ സര്‍ക്കാര്‍ അയയുന്നു.
ഇക്കാര്യത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നവരുമായി ചര്‍ച്ചയ്ക്ക് തുറന്ന മനസാണെന്നും പരാതികള്‍ പരിശോധിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോടതിവിധികള്‍ക്കനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അഡ്വക്കേറ്റ് ജനറലിനോട് ഒരിക്കല്‍ക്കൂടി നിയമോപദേശം പരിശോധിക്കാന്‍ ആവശ്യപ്പെടുമെന്നും വി.ശിവന്‍കുട്ടി പറഞ്ഞു.
ക്രൈസ്തവ സഭകള്‍ വിമര്‍ശനവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.
സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിയമനം നടപ്പാക്കുന്നതെന്നും അതില്‍നിന്ന് പിന്നോട്ടുപോവാന്‍ സര്‍ക്കാരിന് കഴിയില്ലെന്നുമാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്.
സര്‍ക്കാര്‍ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് സഭകളില്‍ നിന്നും മാനേജ്മെന്റുകളില്‍നിന്നും ഉണ്ടായത്. ഇന്ന് തൃശൂര്‍ ഓര്‍ത്തഡോക്സ് സഭ മാധ്യമവിഭാഗം അധ്യക്ഷന്‍ ദിയോസ്‌കോറസ് മെത്രാപ്പൊലീത്തയും സര്‍ക്കാരിനെതിരെ രംഗത്തുവന്നിരുന്നു.
കൂടാതെ, സഭകളില്‍നിന്ന് മുഖ്യമന്ത്രിക്ക് പരാതി ലഭിക്കുകയും ചെയ്തു.