എയ്ഡഡ് സ്‌കൂള്‍ ഭിന്നശേഷി നിയമനം; ആനുകൂല്യം എല്ലാ സ്‌കൂള്‍ മാനേജുമെന്റുകള്‍ക്കും കൊടുക്കണമെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം, ഇത് സുപ്രീംകോടതിയെ അറിയിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:എയ്ഡഡ് സ്‌കൂള്‍ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നല്‍കിയ ആനുകൂല്യം എല്ലാ സ്‌കൂള്‍ മാനേജുമെന്റുകള്‍ക്കും കൊടുക്കണമെന്നതാണ് സര്‍ക്കാരിന്റെ അഭിപ്രായം.
ആ അഭിപ്രായം സുപ്രീം കോടതിയെ അറിയിക്കാന്‍ ഇന്ന് ചേര്‍ന്ന യോഗം തീരുമാനിച്ചു.
ഭിന്നശേഷി വിഭാഗത്തിന്റെ അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിച്ചുകൊണ്ടും, അതേസമയം അധ്യാപക സമൂഹത്തിന്റെയും മാനേജ്മെന്റുകളുടെയും ന്യായമായ പ്രശ്നങ്ങള്‍ പരിഗണിച്ചുകൊണ്ടും ഒരു സമഗ്രമായ പരിഹാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
ഈ തീരുമാനം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.
ഇതുപോലെയുള്ള സമാന സ്വഭാവമുള്ള നിരവധി കേസുകള്‍ സുപ്രീം കോടതിയില്‍ നിലനില്‍ക്കുകയാണ്. ഈ കേസ്സുകളില്‍ അധ്യാപക നിയമനവും ഭിന്നശേഷി നിയമനവും ഉള്‍പ്പെടുന്നു.
ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കോടതിയുടെ അന്തിമവിധി വാങ്ങേണ്ടതാണ് എന്ന വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തില്‍.
അതിന്റെ അന്തിമ വിധി വാങ്ങുന്നതിനുവേണ്ടി സുപ്രീംകോടതിയെ വീണ്ടു സമീപിക്കും എന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.