നിയമന വിവാദം; കോണ്‍ഗ്രസ് നേതാവ് ബി.ആര്‍.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീര്‍ രാജിവെച്ചു, സീമാറ്റിലെ റിസര്‍ച്ച് ഓഫീസര്‍ തസ്തികയില്‍ നിന്നാണ് രാജി
Updated: Oct 12, 2026, 10:11 IST
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ബി.ആര്‍.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീര്‍ രാജിവെച്ചു. സീമാറ്റിലെ റിസര്‍ച്ച് ഓഫീസര്‍ തസ്തികയില്‍ നിന്നാണ് രാജി. നിയമനം വിവാദമായതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ വെള്ളിയാഴ്ച രാജിക്കത്ത് സമര്‍പ്പിച്ചതായാണ് വിവരം.ഗവേഷണം പൂര്‍ത്തിയാക്കുന്നതിനായാണ് രാജിവയ്ക്കുന്നതെന്നാണ് ഷാനി ഷഫീറിന്റെ വിശദീകരണം.
നിയമനത്തിനെതിരെ നേരത്തെ സീമാറ്റില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിച്ചിരുന്നു. ഭാര്യയ്ക്ക് താല്‍ക്കാലികമായാണ് ജോലി തരപ്പെടുത്തിയതെന്നാണ് ബി.ആര്‍.എം. ഷഫീറിന്റെ വാദം. ഒഴിവ് വന്നപ്പോള്‍ അപേക്ഷിക്കുകയായിരുന്നുവെന്നും മറ്റാരുടെയും അവസരം തട്ടിയെടുത്തിട്ടില്ലെന്നുമായിരുന്നു ഷഫീറിന്റെ പ്രതികരണം.