മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
ഇടുക്കി: ഇടുക്കി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സ്മരണയ്ക്കായി ഇടുക്കി രൂപത കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് ഏര്‍പ്പെടുത്തിയ മാര്‍ ആനിക്കുഴി ക്കാട്ടില്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.
സാമൂഹിക-സാംസ്‌ക്കാരിക, വിദ്യാഭ്യാസ, കാര്‍ഷിക മേഖലകളില്‍ ഏതിലെങ്കിലും മികവ് തെളിയിച്ച ഇടുക്കി രൂപതയിലെ ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ ആണ് അവാര്‍ഡ് നല്‍കുക. ഈ വിഭാഗത്തില്‍പെട്ടവര്‍ തടിയമ്പാട് സോഷ്യോ എഡ്യൂക്കേഷന്‍ സെന്ററിലുള്ള ഇടുക്കി രൂപത വിദ്യാഭ്യാസ ഓഫീസില്‍ ജനുവരി 30ന് മുമ്പായി അപേക്ഷ നല്‍കേണ്ടതാണ്.
ഫെബ്രുവരി 14 ശനിയാഴ്ച രാജകുമാരി ദേവമാത പാരീഷ് ഹാളില്‍ നടക്കുന്ന അധ്യാപക സംഗമത്തില്‍ വച്ച് 15,000 രൂപയും ഫലകവും അടങ്ങിയ അവാര്‍ഡ് സമ്മാനിക്കും.
അപേക്ഷകള്‍ തടിയമ്പാട് സോഷ്യോ എഡ്യൂക്കേഷന്‍ സെന്ററിലെ വിദ്യഭ്യാസ ഓഫീസില്‍ നിന്ന് ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446136552, 9446274965.