ക്രൊയേഷ്യയിലെ യുവജനങ്ങളെ മറിയത്തിന്റെ വിമലഹൃദയത്തില്‍ പ്രതിഷ്ഠിച്ച് അപ്പസ്തോലിക്ക് ന്യൂണ്‍ഷ്യോ

സഗ്രെബ്/ക്രൊയേഷ്യ: ചരിത്രത്തിലാദ്യമായി ക്രൊയേഷ്യയിലെ യുവജനങ്ങളെ മാതാവിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിച്ച് ക്രൊയേഷ്യയുടെ അപ്പസ്തോലിക്ക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് ജോര്‍ജിയോ ലിംഗുവ.
മാതാവിന്റെ വിമലഹൃദയതിരുനാള്‍ ദിനത്തില്‍ ഉഡ്ബിനയിലെ ക്രൊയേഷ്യന്‍ രക്തസാക്ഷികളുടെ ദൈവാലയത്തില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ആര്‍ച്ചുബിഷപ് ലിംഗുവ കാര്‍മികത്വം വഹിച്ചു.
നേരത്തെ 1900-ല്‍ നടന്ന അസാധാരണമായ തിരുഹൃദയപ്രതിഷ്ഠാ ചടങ്ങിന്റെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് ക്രൊയേഷ്യന്‍ ബിഷപ്പുമാര്‍ തങ്ങളുടെ രാജ്യത്തെ യേശുവിന്റെ തിരുഹൃദയത്തിന് സമര്‍പ്പിച്ചിരുന്നു.
തിരുഹൃദയത്തിരുനാള്‍ദിനത്തില്‍ ക്രൊയേഷ്യയിലുടനീളമുള്ള ദൈവാലയങ്ങളിലും ചാപ്പലുകളിലും വൈകിട്ട് അര്‍പ്പിച്ച ദിവ്യബലിക്ക് ശേഷം തിരുഹൃദയപ്രതിഷ്ഠ നടത്തി.
ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച ജൂബിലി വര്‍ഷമായ 2025-നോട് അനുബന്ധിച്ച് നടന്ന 69-ാമത് പ്ലീനറി അസംബ്ലിയിലാണ് ക്രൊയേഷ്യന്‍ ബിഷപ്പുമാരുടെ സമ്മേളനം ഈ ചരിത്രപരമായ സമര്‍പ്പണം പുതുക്കാനുള്ള തീരുമാനം എടുത്തത്.