ജീവകാരുണ്യത്തിന്റെ അപ്പോസ്തലന്മാരും ഒരു പുതിയ മാനവികതയുടെ സാക്ഷികളുമായി മാറണം: പാപ്പാ
സഭയുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദു വിശുദ്ധ കുർബാനയാണെന്നും, അത് സകല ആത്മീയ നന്മകളുടെയും ഉറവിടമാണെന്നും എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്.
"ക്രിസ്തു നമ്മുടെ പെസഹായാണ്. അവൻ തന്നെത്തന്നെ നമുക്കായി നൽകുന്നു. നമ്മെ തൃപ്തരാക്കുന്ന ജീവനുള്ള അപ്പമാണ് അവൻ. മനുഷ്യകുലത്തോടുള്ള ദൈവത്തിന്റെ അനന്തമായ സ്നേഹം ഓരോ വിശുദ്ധ കുർബാനയിലൂടെയും വെളിപ്പെടുത്തപ്പെടുന്നു," പാപ്പാ പറഞ്ഞു.
ഇന്നത്തെ ആധുനിക ലോകത്ത് മനുഷ്യൻ നേരിടുന്ന ആത്മീയ വിശപ്പിന് പരിഹാരം ദൈവസാന്നിധ്യമാണെന്ന വലിയ സത്യം അദ്ദേഹം തന്റെ സന്ദേശത്തിലൂടെ പങ്കുവെച്ചു.
ഇക്വറ്റോറിയൽ ഗ്വിനിയയിലെ സുവിശേഷവൽക്കരണത്തിന്റെ 170-ാം വാർഷികം ഏറെ സന്തോഷം പകരുന്ന ഒന്നാണെന്നും, അതിനു ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട്, വിശ്വാസികൾക്കൊപ്പം ആഘോഷിക്കുവാൻ തനിക്കുള്ള സന്തോഷവും പാപ്പാ പ്രകടിപ്പിച്ചു. അതുപോലെ സുവിശേഷവത്ക്കരണത്തിനായി സേവനം ചെയ്തിട്ടുളള എല്ലാവരെയും നന്ദിയോടെ പാപ്പാ അനുസ്മരിച്ചു. ഈ മിഷനറിമാർ, ജനത്തിന്റെ പ്രതീക്ഷകളും, മുറിവുകളും സ്വന്തമായി സ്വീകരിക്കുകയും, കർത്താവിന്റെ വചനത്താൽ അവരെ പ്രകാശിപ്പിക്കുകയും, ജനതയുടെ ഇടയിൽ ദൈവസ്നേഹത്തിന്റെ അടയാളമായി മാറുകയും ചെയ്തുവെന്നും പാപ്പാ പറഞ്ഞു. ഇന്ന് ആഫ്രിക്കയിൽ, സ്വദേശികളായ മിഷനറിമാരുടെ സാന്നിധ്യം ഏറെ സന്തോഷം പകരുന്നുവെന്നു, വിശുദ്ധ പോൾ ആറാമൻ പാപ്പായുടെ വാക്കുകൾ എടുത്തു പറഞ്ഞുകൊണ്ട്, പാപ്പാ അനുസ്മരിച്ചു.
ആഫ്രിക്കൻ മണ്ണിൽ സേവനം ചെയ്തു കടന്നു പോയ മിഷനറിമാരുടെ കാലടികൾ പിന്തുടരുവാനും, അവർ കാണിച്ചുതന്ന പാതയിൽ സഞ്ചരിക്കുവാനും പാപ്പാ ഏവരെയും പ്രോത്സാഹിപ്പിച്ചു. അതിനാൽ ഏവരുടെയും നന്മ പരിപോഷിപ്പിക്കുന്നതിനായി, ജീവകാരുണ്യപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാനും, അയൽക്കാരോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുവാനും പാപ്പാ ആഹ്വാനം ചെയ്തു. അതിനായി സ്ഥിരോത്സാഹവും ത്യാഗവും നമ്മിൽ നിന്നും ആവശ്യപ്പെടുന്നുണ്ടെന്നും, അതാണ് ക്രിസ്തുവിന്റെ സഭയാണെന്നതിന്റെ അടയാളമെന്നും പാപ്പാ കൂട്ടിച്ചേർത്തു.
അപ്പസ്തോല പ്രവർത്തനങ്ങളിൽ നിന്നുമുള്ള ആദ്യ വായന അടിവരയിട്ടു കൊണ്ട്, സന്തോഷത്തോടെയും ഭയമില്ലാതെയും സുവിശേഷം പ്രഘോഷിക്കുന്ന ഒരു സഭ, പീഡിപ്പിക്കപ്പെടുന്നുവെന്നും, എന്നാൽ ഇതിന്റെ മധ്യത്തിലും നിരവധിയാളുകൾ കർത്താവിന്റെ വചനത്തോട് അടുത്തുചെല്ലുന്നത്, ദൈവത്തിന്റെ സാന്നിധ്യത്തിന്റെ അത്ഭുത അടയാളമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ജീവിക്കുന്ന വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ സാഹചര്യങ്ങൾ എല്ലായ്പ്പോഴും അനുകൂലമല്ലെങ്കിലും, ചുറ്റുമുള്ള എല്ലാം വരണ്ടതാണെന്ന് തോന്നുമ്പോഴും, ഇരുട്ടിന്റെ നിമിഷങ്ങളിൽ പോലും, കർത്താവിന്റെ പ്രവൃത്തിയിൽ ആശ്രയം വയ്ക്കുവാനും പാപ്പാ ക്ഷണിച്ചു. കർത്താവിന്റെ പ്രവൃത്തികളെ നമുക്ക് മനസിലാക്കുവാൻ സാധിക്കില്ലെന്നത് യാഥാർഥ്യമാണെന്നും പാപ്പാ അടിവരയിട്ടു. "സുവിശേഷത്തിൽ യേശു നമ്മോട് പറഞ്ഞതുപോലെ, അവന് നമുക്ക് "ജീവന്റെ അപ്പം" ആയിരിക്കും, അത് നമ്മുടെ വിശപ്പിനെ ശമിപ്പിക്കും", പാപ്പാ എടുത്തുപറഞ്ഞു.
"ക്രിസ്തു, പ്രത്യാശയുടെ ഭാവിയിലേക്കുള്ള ഇക്വറ്റോറിയൽ ഗിനിയയുടെ വെളിച്ചം" എന്ന ആപ്തവാക്യം ചൂണ്ടിക്കാണിച്ചുകൊണ്ട്, ഭാവിയെക്കുറിച്ചുള്ള ഒരു വിശപ്പ് എല്ലാവർക്കും ഉണ്ടെന്നും, അത് പ്രത്യാശയിൽ വസിക്കുകയും, സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും ഫലം കായ്ക്കാൻ കഴിയുന്ന ഒരു പുതിയ നീതി സൃഷ്ടിക്കാൻ കഴിയുന്ന, ഒരു ഭാവിയാണെന്നും, അത് ദൈവകൃപയാൽ നാംതന്നെ കെട്ടിപ്പടുക്കണമെന്നും പാപ്പാ പറഞ്ഞു.
അതിനാൽ നമ്മുടെ തീരുമാനങ്ങൾ വളരെയധികം പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജ്ഞാനസ്നാനം സ്വീകരിച്ച എല്ലാ ആളുകളും സുവിശേഷവത്കരണ പ്രവർത്തനത്തിൽ ഏർപ്പെടുകയും, ജീവകാരുണ്യത്തിന്റെ അപ്പോസ്തലന്മാരും ഒരു പുതിയ മാനവികതയുടെ സാക്ഷികളുമായി മാറുകയും ചെയ്യേണ്ടത് ആവശ്യമാണെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.
സുവിശേഷത്തിന്റെ വെളിച്ചത്തോടും ശക്തിയോടും കൂടി, ഈ നാടിന്റെ അവിഭാജ്യ വികസനത്തിലും, അതിന്റെ നവീകരണത്തിലും, അതിന്റെ പരിവർത്തനത്തിലും പങ്കാളികളാകുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു.
170 വർഷം മുമ്പ് മിഷനറിമാർ ആരംഭിച്ച പ്രവർത്തനങ്ങൾ തുടർന്നു കൊണ്ട്, പ്രത്യാശയുടെയും സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും ഭാവി നിർമ്മാതാക്കളാകുവാനുള്ള ക്ഷണവും നൽകിയ പാപ്പാ, പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന് സമർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്തു.