സമുദായം ഒന്നിച്ചു നിന്നാല്‍ ഏത് ഭീഷണിയെയും അതിജീവിക്കാം:  മാര്‍ കല്ലറങ്ങാട്ട്

 
PLa

പാലാ: സമുദായം ഒന്നിച്ചു നിന്നാല്‍ ഏതു ഭീഷണിയെയും അതിജീവിക്കാമെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്  കല്ലറങ്ങാട്ട്.  സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക അല്മായ സംഘടനായ കത്തോലിക്ക കോണ്‍ഗ്രസിന്റെ  108-ാം ജന്മദിന സമ്മേളനം പൈക സെന്റ് ജോസഫ്  ഓഡി റ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കത്തോലിക്ക കോണ്‍ഗ്രസ് സഭയുടെ ശബ്ദമാണെന്നും സംഘടന സമുദായത്തിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നൂറ്റിയെട്ടു വര്‍ഷം പൊതുസമൂഹത്തിന്റെ  വളര്‍ച്ചയില്‍ കത്തോലിക്ക കോണ്‍ഗ്രസ് നടത്തിയ വിലപ്പെട്ട സംഭാവനകളെ ആര്‍ക്കും തമസ്‌കരിക്കാന്‍ ആവില്ല. സഭയും സമുദായവും പ്രതിസന്ധികളെ നേരിട്ടപ്പോഴെല്ലാം കത്തോലിക്ക കോണ്‍ഗ്രസ് ശക്തമായ പ്രതിരോധം തീര്‍ത്തിട്ടുണ്ട്; മാര്‍ കല്ലറങ്ങാട്ട്  പറഞ്ഞു.

 ആയിരങ്ങള്‍ പങ്കെടുത്ത റാലിയോടെയാണ് സമ്മേളനം ആരംഭിച്ചത്. പാലാ രൂപതാ പ്രസിഡന്റ് ഇമ്മാനുവല്‍ നിധരി അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി.

പാലാ രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍,  ഫാ. ജോസ് നെല്ലിക്കത്തെ രുവില്‍, ഫാ. മാത്യു വാഴക്കപ്പാറ, ജോസ് വട്ടുകുളം, രാജേഷ് പാറയില്‍, ജോയി കണിപറമ്പില്‍, അഡ്വ. ജോണ്‍സണ്‍ വീട്ടിയാങ്കല്‍, പയസ് കവളംമാക്കല്‍, ജോണ്‍സണ്‍ ചെറുവള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags

Share this story

From Around the Web