'മിഷൻ സമുദ്രയുമായി ബന്ധപ്പെട്ട ഏത് പദ്ധതി വന്നാലും തീരദേശക്കാരെ പരിഗണിച്ചിരിക്കും'; വി.ഡി സതീശൻ

 
 V d satheeshan

കൊച്ചി: മിഷൻ സമുദ്രയുമായി ബന്ധപ്പെട്ട ഏത് പദ്ധതി വന്നാലും അതിൽ തീരദേശക്കാരെ പരിഗണിച്ചിരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. തീരദേശക്കാരുടെ മക്കൾക്ക് നിശ്ചിത ശതമാനം ജോലി നൽകും. 

ഫിഷറീസ് സബ്‌സിഡി പ്ലാൻ എന്ന വിപ്ലവകരമായ പദ്ധതി സർക്കാർ കൊണ്ടുവരുന്നുണ്ട്. മത്സ്യത്തൊഴിലാളികൾ ഉൾപ്പടെയുള്ളവരെ ചേർത്തുനിർത്തുന്ന രാജ്യത്തെ ഒന്നാമത്തെ സർക്കാർ ആവണമെന്നാണ് ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുസാറ്റിൽ നടക്കുന്ന തീരദേശ-കാലാവസ്ഥാ കൂടിയാലോചനാ സെമിനാറിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഈ സര്‍ക്കാര്‍ എപ്പോഴും മത്സ്യത്തൊഴിലാളികൾക്കും തീരദേശത്തുള്ളവർക്കുമൊപ്പമാണ്. മത്സ്യത്തൊഴിലാളികളെ ഉൾപ്പടെയുള്ളവരെ ചേർത്തുനിർത്തുന്ന രാജ്യത്തെ ഒന്നാമത്തെ സർക്കാർ ആവണമെന്നാണ് ആഗ്രഹം. അതിന് ഒപ്പമുണ്ടാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web